IFFK 2022: അനന്തപുരിയിൽ ഇനി കാഴ്ചയുടെ വസന്ത കാലം

സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിം ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജ് ആണ് മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Written by - ബിനു പള്ളിമൺ | Last Updated : Mar 17, 2022, 12:14 PM IST
  • ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
  • 15 തിയേറ്ററുകളിലാണ് പ്രദർശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവന കാഴ്ചകൾ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.
  • കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നത്.
IFFK 2022: അനന്തപുരിയിൽ ഇനി കാഴ്ചയുടെ വസന്ത കാലം

രാജ്യാന്തര ചലച്ചിത്രമേളയെ വരവേൽക്കാൻ ഒരു മാസം മുമ്പേ തന്നെ തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞിരുന്നു. പതിനായിരത്തോളം ഡെലിഗേറ്റുകൾ ആണ് ഇത്തവണ സിനിമ കാണാനെത്തുന്നത്. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 15 തിയേറ്ററുകളിലാണ് പ്രദർശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവന കാഴ്ചകൾ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇതാദ്യമായാണ് തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക പ്രശസ്ത സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉൾപ്പെടുന്ന ലോകസിനിമ വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാള സിനിമ ക്ലാസിക്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പെടെ ഏഴ് പാക്കേജുകളാണ് ഇത്തവണ മേളയിൽ പ്രദർശിപ്പിക്കുന്നത്. 

സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിം ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജ് ആണ് മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ വിവിധ അന്താരാഷ്ട്ര മേളകളിൽ പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് വിവിധ വിഭാഗത്തിൽ പ്രദർശിപ്പിക്കും അന്തരിച്ച നടൻ നെടുമുടി വേണുവിന് ആദരം അർപ്പിച്ചു കൊണ്ടുള്ളതുമെല്ലാം മേളയുടെ സവിശേഷതയാണ്.

നാളെ വൈകിട്ട് ആറ് മുപ്പതിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്യുക. മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകും പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട  സംവിധായിക ലിസാ ചലാന് മുഖ്യമന്ത്രി സിനിമ അവാർഡ് സമ്മാനിക്കും. ഫെസ്റ്റിവൽ ഹാൻ്റ് ബുക്ക് മന്ത്രി വി ശിവൻകുട്ടി മന്ത്രി ആന്റണി  രാജുവിന് നൽകി പ്രകാശനം ചെയ്യും. ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരണമായ സമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പ് പുറത്തിറക്കും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, അക്കാദമി ചെയർമാൻ രഞ്ജിത്ത്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാ പോൾ, സെക്രട്ടറി അജോയ് എന്നിവർ പങ്കെടുക്കും. തുടർന്ന് ഓസ്കർ നാമനിർദേശം ലഭിച്ച ഉദ്ഘാടന ചിത്രമായ റഹ്ന മറിയം നൂർ പ്രദർശിപ്പിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News