തിരുവനന്തപുരം: സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ സിനിമയിൽ അവതരിപ്പിക്കേണ്ടത് സ്ത്രീകളുടെ മാത്രം ചുമതലയല്ലന്നും പുരുഷൻറെ വിലയിരുത്തലിലെ സ്ത്രീപക്ഷമാണ് സിനിമകളിൽ അവതരിപ്പിച്ചിട്ടുള്ളതെന്നും ഓപ്പൺ ഫോറം. യഥാർത്ഥ സ്ത്രീപക്ഷം പുരുഷന്മാർ പറയാത്തതുകൊണ്ടാണ് സ്ത്രീകൾക്ക് സ്വന്തം പക്ഷം പറഞ്ഞ് സിനിമ ചെയ്യേണ്ടി വരുന്നതെന്നും ശ്രുതി ശരണ്യം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമയിലെ പ്രണയവും ലൈംഗികതയുമെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകൾ മാത്രമായി ചുരുങ്ങുകയാണെന്ന് ജപ്പാനീസ് ക്യൂറേറ്റർ കികി ഫുങ് പറഞ്ഞു. സ്ത്രീ നോട്ടം മാത്രമല്ല പുരുഷ നോട്ടവും ചർച്ച ആകണമെന്ന് നാതാലിയ ശ്യാം അഭിപ്രായപ്പെട്ടു. 


ALSO READ: ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച 'ദായം' സിനിമയുടെ വിശേങ്ങൾ പങ്കുവെച്ച് സംവിധായകൻ പ്രശാന്ത് വിജയ്


ശരീര രാഷ്ട്രീയം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും സ്ത്രീകളെ എങ്ങനെ സ്‌ക്രീനിൽ പുരുഷൻ അവതരിപ്പിക്കുന്നു എന്നത് പ്രസക്തമാണെന്നും ജൂറി അംഗം മാര മാറ്റ പറഞ്ഞു. സിനിമയുടെ സാങ്കേതിക മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്ന് വരണമെന്ന് വിധു വിൻസെന്റ് പറഞ്ഞു. ശ്രേയ ശ്രീകുമാർ, സംഗീത ചേനംപുള്ളി തുടങ്ങിയവർ പങ്കെടുത്തു.


ആസ്വാദക മനം കവർന്ന ആട്ടത്തിന്റെ പുനർപ്രദർശനം ഇന്ന്


മേളയിൽ പ്രേക്ഷക പ്രശംസ നേടിയ ആനന്ദ് ഏകർഷിയുടെ ആദ്യ ഫീച്ചർ ഫിലിം ആട്ടം ഇന്ന് വീണ്ടും പ്രദർശിപ്പിക്കും. കലാഭവനിൽ 3.15 നാണ് പ്രദർശനം.12 യുവാക്കളും ഒരു യുവതിയും ഉൾപ്പെടുന്ന അരങ്ങ് എന്ന തിയേറ്റർ ഗ്രൂപ്പിന്റെ പശ്ചാത്തലത്തിൽ മനസുകളുടെ കാപട്യം വെളിപ്പെടുത്തുന്ന ചിത്രമാണ് ആട്ടം. 


വിനയ് ഫോര്‍ട്ട്, സെറിന്‍ ശിഹാബ്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐഎഫ്എഫ്ഐയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായിരുന്ന ആട്ടത്തിന് ലോസ് ഏഞ്ചൽസിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് ജൂറി അവാർഡ്  ലഭിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.