Beast Movie | വിജയുടെ 65ാമത് ചിത്രം, ബീസ്റ്റ് ഏപ്രിലിൽ എത്തും
സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി പുജ ഹെഡ്കെയാണ് നായിക.
ഇളയ ദളപതി വിജയ് (Vijay) നായകനാകുന്ന ബീസ്റ്റ് അടുത്ത വർഷം ഏപ്രിലിൽ എത്തും. റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബീസ്റ്റിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് ഏറ്റെടുക്കുന്നത്.
ഇളയദളപതിയുടെ 65ാമത്തെ സിനിമയാണിത്. ഇതുവരെ ഒരു വിജയ് ചിത്രത്തിലും കാണാത്ത കഥപാത്രത്തെയാണ് താരം ബീസ്റ്റിൽ അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. ബീസ്റ്റിന്റെ ഷൂട്ടിംഗ് വിജയ് ഈ മാസം ആദ്യം പൂർത്തിയാക്കിയിരുന്നു.
Also Read: Thalapathy 65 : ഷോട്ട് ഗണില്‍ സ്കോപ്പ് ഘടിപ്പിച്ച് വിജയുടെ ബീസ്റ്റ് ഫസ്റ്റ് ലുക്ക്
സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി പുജ ഹെഡ്കെയാണ് നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ചിത്രത്തിൽ വില്ലനായി ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
Also Read: Love Jihad Movie | ലൂക്കാ ചുപ്പിക്ക് ശേഷം ലൗ ജിഹാദുമായി ബാഷ് മുഹമ്മദ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ
സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...