Thalapathy 65 : ഷോട്ട് ഗണില്‍ സ്കോപ്പ് ഘടിപ്പിച്ച് വിജയുടെ ബീസ്റ്റ് ഫസ്റ്റ് ലുക്ക്

Vijay's Beast ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും (Mohanalal) വിജയും ഒരുമിച്ച് അഭിനയിച്ച ജില്ലയുടെ സംവിധായകൻ നെൽസണാണ് ബീസ്റ്റിന്റെ സംവിധാനം ചെയ്യുന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : Jun 21, 2021, 10:11 PM IST
  • സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി പുജ ഹെഡ്കെയാണ് നായിക.
  • മലയാളി താരം ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
  • കൂടാതെ ചിത്രത്തിൽ വില്ലനായി ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.
  • സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്
Thalapathy 65 : ഷോട്ട് ഗണില്‍ സ്കോപ്പ് ഘടിപ്പിച്ച് വിജയുടെ ബീസ്റ്റ് ഫസ്റ്റ് ലുക്ക്

Chennai : തമിഴ് സൂപ്പർ താരം ഇളയതളപതി വിജയുടെ 65-ാം (Thalapathy 65) ചിത്രത്തിന് ബീസ്റ്റ് (Beast) എന്ന പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും (Mohanlal) വിജയും (Vijay) ഒരുമിച്ച് അഭിനയിച്ച ജില്ലയുടെ സംവിധായകൻ നെൽസണാണ് ബീസ്റ്റിന്റെ സംവിധാനം ചെയ്യുന്നത്.

ALSO READ : Cold Case : സത്യജിത്ത് സാർ ജെന്റിൽമാനാണോ? ജൂൺ 30ന് അറിയാം, പൃഥ്വിരാജിന്റെ ഹൊറർ ക്രൈം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രയ്ലർ പുറത്തിറങ്ങി

സ്മോക്ക് ബോംബിനിടിയിലൂടെ സ്കോപ്പ് ഘടിപ്പിച്ച ഷോട്ട് ഗൺ കയ്യിലേന്തി മാസ് ലുക്കിൽ നടന്ന വരുന്ന സുപ്പർ താരത്തെയാണ് അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. നാളെ വിജയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ബീസ്റ്റിന്റെ അണിയറ പ്രവർത്തകർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. വിജയ് ഇതുവരെ ഒരു വിജയ് ചിത്രത്തിലും കാണാത്ത കഥപാത്രത്തെയാണ് താരം ബീസ്റ്റിൽ അവതരിപ്പിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്.

ALSO READ : Sherni Movie Review: കാട് പറയുന്ന കഥകൾ, നാട് അറിയേണ്ടത് ഷേർണിക്ക് പറയാനുള്ളത്

സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ തെന്നിന്ത്യൻ നടി പുജ ഹെഡ്കെയാണ് നായിക. മലയാളി താരം ഷൈൻ ടോം ചാക്കോ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ ചിത്രത്തിൽ വില്ലനായി ബോളിവുഡ് നടൻ നവാസുദ്ധീൻ സിദ്ദിഖിയെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

ALSO READ : Jagame Thandhiram Review: പറഞ്ഞു കേൾക്കുന്നതെല്ലാ ശരിയാണോ? ജഗമേ തന്തിരം കാണുമ്പോൾ

സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. മനോജ് പരമഹംസയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന ചിത്രത്തിലാണ് അവസാനമായി വിജയ് അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News