Love Jihad Movie | ലൂക്കാ ചുപ്പിക്ക് ശേഷം ലൗ ജിഹാദുമായി ബാഷ് മുഹമ്മദ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ

അലിഗ്രാറ്റോ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഷീജ ബാഷ് ആണ്. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 03:09 PM IST
  • കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ബാഷ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്.
  • ലുക്കാ ചുപ്പിക്ക് ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
  • ചിത്രം പൂർണ്ണമായും ദുബായിലാണ് ചിത്രീകരിച്ചത്.
Love Jihad Movie | ലൂക്കാ ചുപ്പിക്ക് ശേഷം ലൗ ജിഹാദുമായി ബാഷ് മുഹമ്മദ്, ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ലൗ ജിഹാദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരിടവേളയ്ക്ക് ശേഷം മീര നന്ദൻ വീണ്ടും അഭിനയ രം​ഗത്തേക്ക് എത്തുന്ന ചിത്രത്തിൽ ലെന, ​ഗായത്രി അരുൺ തുടങ്ങിയവരും പ്രധാന വേഷങ്ങിലെത്തുന്നുണ്ട്. 

 

കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം ബാഷ് മുഹമ്മദാണ് സംവിധാനം ചെയ്തിരിക്കുന്നത്. ലുക്കാ ചുപ്പിക്ക് ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രം പൂർണ്ണമായും ദുബായിലാണ് ചിത്രീകരിച്ചത്. ദുബായിൽ താമസിക്കുന്ന ഹിന്ദു - മുസ്ലിം കുടുംബങ്ങൾക്കിടയിൽ നടക്കുന്ന ഒരു പ്രണയവും തുടർന്നുണ്ടാകുന്ന കാര്യങ്ങളും രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് 'ലൗ ജിഹാദ്'. ചിത്രം 2022 മാർച്ചിൽ തിയേറ്ററുകളിലെത്തും.

Also Read: Naradhan Movie | ദുരൂഹത ഉണർത്തി നാരദൻ; സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

നവാഗതരായ അമൃത, ജോസ് കുട്ടി സുധീർ പറവൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അലിഗ്രാറ്റോ സിനിമയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഷീജ ബാഷ് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, തിരക്കഥ- ബാഷ് മുഹമ്മദ്, ശ്രീകുമാർ അറക്കൽ. ഛായാഗ്രഹണം- പ്രകാശ് വേലായുധൻ, എഡിറ്റിങ്- മനോജ്, സംഗീതം- ഷാൻ റഹ്മാൻ, ഗാനരചന- ഹരിനാരായണൻ, സൗണ്ട് ഡിസൈൻ- ശ്രീജേഷ് നായർ, ഗണേശ് മാരാർ. 

Also Read: Alphonse Puthren| രജനീകാന്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറഞ്ഞോ? അൽഫോൺസ് പുത്രൻ പറയുന്നത്

അസോസിയേറ്റ് ഡയറക്ടർ- പാർത്ഥൻ, പ്രൊഡക്ഷൻ ഡിസൈനർ- അജി കുറ്റിയാനി, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, കോസ്റ്റ്യൂം- ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്- പ്രേംലാൽ, വി എഫ് എക്സ്- കോക്കനട്ട് ബഞ്ച്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. ഡിസൈൻസ്- അബ്ദുൾ നാസർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News