കോവിഡ് മഹാമാരിക്ക് ശേഷം തിയേറ്ററുകൾ എല്ലാം പൂർണമായി തുറന്നതോടെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒപ്പം സിനിമ ആസ്വാദകർക്കും വലിയ ആശ്വാസമാണ് ഉണ്ടായത്. കോവിഡിനെ തുടർന്ന് ഒടിടിയിൽ പല ചിത്രങ്ങളും റിലീസ് ചെയ്യേണ്ടതായി വന്നു. ചിലർ തിയേറ്ററുകൾ തുറക്കും വരെ കാത്തിരുന്നു തങ്ങളുടെ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ. ചില സിനിമകൾ തിയേറ്ററിൽ കണ്ടാലേ പ്രേക്ഷകർക്കും അത് ആസ്വദിക്കാൻ സാധിക്കുകയുള്ളൂ. ഏതായാലും സിനിമ മേഖല വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി സിനികളാണ് തിയേറ്ററുകൾ തുറന്നതിന് ശേഷം പുറത്തിറങ്ങിയത്. പ്രേക്ഷകർ കാത്തിരുന്ന ചിത്രങ്ങൾ. പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ചിത്രങ്ങളാണ് കെജിഎഫ് ചാപ്റ്റർ 2, വിക്രം എന്നിവ. ഈ വർഷത്തെ ഇതുവരെയുള്ള ജനപ്രിയ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബി (IMDB). ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പത്ത് സിനിമകളാണ് ഐഎംഡിബി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 


Also Read: Prithviraj: 'കടുവ'യില്‍ പൃഥ്വിരാജിന് പൂച്ചെണ്ട് വേണ്ട; തെറ്റ് സ്വയം തിരുത്തിയതല്ല, തിരുത്തിച്ചതാണ്... ആ പൂച്ചെണ്ട് സോഷ്യല്‍ മീഡിയയ്ക്ക്



വിക്രം, കെജിഎഫ് ചാപ്റ്റർ 2, ദി കശ്മീർ ഫയൽസ് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. വമ്പൻ ചിത്രങ്ങൾക്കിടെ ഒരു മലയാള ചിത്രമാണ് ജനപ്രിയ ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം ആണ് പ്രേക്ഷക ഹൃദയം കീഴടക്കിയ നാലാമത്തെ ചിത്രം. ഐഎംഡിബിയുടെ ജനപ്രിയ സിനിമകളിൽ വിക്രം, കെജിഎഫ് ചാപ്റ്റർ 2, ദി കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങൾ കഴിഞ്ഞാൽ പിന്നെ റേറ്റിം​ഗ് അനുസരിച്ച് വരുന്നത് ഹൃദയം ആണ്. 


ജനുവരി ഒന്ന് മുതൽ ജൂണ്‍ 30 വരെയുള്ള കാലയളവിൽ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഏഴ് അല്ലെങ്കിൽ അതിലധികം യൂസര്‍ റേറ്റിംഗ് ലഭിച്ച ചിത്രങ്ങളാണ് ഐഎംഡിബി ലിസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. റിലീസിന് ശേഷമുള്ള ആദ്യത്തെ ഒരു മാസം ഐഎംഡിബിയില്‍ ഏറ്റവുമധികം പേജ് വ്യൂസ് കിട്ടിയ ചിത്രങ്ങള്‍ കൂടിയാണ് ഇവ. 


ജനപ്രിയ സിനിമകളുടെ ലിസ്റ്റ് (റേറ്റിം​ഗ് അനുസരിച്ച്)


1. വിക്രം (8.6)


2. കെജിഎഫ് ചാപ്റ്റര്‍ 2 (8.5)


3. ദ് കശ്മീര്‍ ഫയല്‍സ് (8.3)


4. ഹൃദയം (8.1)


5. ആര്‍ആര്‍ആര്‍ (8.0)


6. എ തേസ്ഡേ (7.8)


7. ഝുണ്ഡ് (7.4)


8. റണ്‍വേ 34 (7.2)


9. സാമ്രാട്ട് പൃഥ്വിരാജ് (7.2)


10. ഗംഗുഭായി കത്തിയവാഡി (7.0)



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.