നിറയെ ആരാധകരുള്ള തെന്നിന്ത്യൻ താര സുന്ദരിയാണ് റായ് ലക്ഷ്മി (Raai Laxmi) എന്ന ലക്ഷ്മി റായ്.  മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ഒപ്പം ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.    


COMMERCIAL BREAK
SCROLL TO CONTINUE READING

റോക്ക് ആൻഡ് റോൾ എന്ന സിനിമയിൽ മോഹൻലാലിനൊപ്പമായിരുന്നു (Mohanlal) താരത്തിന്റെ മലയാള സിനിമയിലേക്കുള്ള എൻട്രി. ശേഷം കുറച്ചു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 



Also Read: ഇതൊക്കെ വെറും ഈസി..! Virat Kohli യെ അനായാസം എടുത്തുപൊക്കി അനുഷ്‌ക ശര്‍മ, വൈറലായി വീഡിയോ


ശേഷം ഗ്ലാമർ റോളുകളിലേക്ക് ചുവടുമാറ്റിയ ലക്ഷ്മി റായ് (Raai Laxmi) ഇപ്പോൾ ഒരു ട്വീറ്റിലൂടെ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.  അത് മറ്റൊന്നുമല്ല തന്റെ വിവാഹ നിശ്ചയ ട്വീറ്റിറ്റാണ്. ട്വീറ്റിന്റെ അവസാനമുള്ള ഗംഭീര ട്വിസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. 



Also Read: Utthara Unni യുടെ വിവാഹത്തിൽ സിംപിൾ ലുക്കിൽ സംയുക്തയും ബിജുമേനോനും


തന്റെ വിവാഹക്കാര്യം ആരിൽ നിന്നും മറച്ചുവച്ചിട്ടില്ലയെന്നും തന്റെയും പങ്കാളിയുടെയും സ്വകാര്യത കാത്തുസൂക്ഷിക്കേണ്ടതും അനിവാര്യമാണെന്നും 2021 ഏപ്രിൽ 27ന് ഞങ്ങൾ വിവാഹനിശ്ചയം നടത്താൻ പോകുന്നതിനാൽ അടുത്ത സുഹൃത്തുക്കൾക്ക് ക്ഷണക്കത്ത് നൽകിയിട്ടുണ്ട് എന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.  കൂടാതെ എല്ലാം വളരെ പെട്ടെന്നായിരുന്നു. എന്റെ കുടുംബം അതീവ സന്തോഷത്തിലാണ്. പ്രിയപ്പെട്ടവനുമായി ഒത്തുചേരാനായി ഇനി കാത്തിരിക്കാൻ വയ്യ എന്നും ട്വീറ്റിൽ ഉണ്ടായിരുന്നു.



ഇതിനു ശേഷമാണ് ശരിക്കുള്ള ട്വിസ്റ്റ് വരുന്നത് അതെന്തെന്നാൽ ഈ പോസ്റ്റ് മറ്റൊരാളിൽ നിന്നും മോഷ്‌ടിച്ചു കൊണ്ട് ഞാൻ പറയാൻ ഉദ്ദേശിച്ചത് എന്തെന്നാൽ നിങ്ങൾ എല്ലാവരും കൈകൾ കഴുകുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം എന്ന ഓർമ്മപ്പെടുത്തലാണ് എന്നാണ്. 



 


വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നതിനാൽ ജാഗ്രതാ നിർദ്ദേശം എന്ന നിലയിലാണ് ലക്ഷ്മി റായ്  ഇങ്ങനൊരു ട്വീറ്റ് പോസ്റ്റ് ചെയ്തത് എന്നാണ്. എന്തായാലും ഈ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.