മലയാള സിനിമയിൽ ഒരു സമയം മിന്നിത്തിളങ്ങിയിരുന്ന ജോഡികളായിരുന്നു മധുവും ശ്രീവിദ്യയും.  നായികയായും സഹനടിയായും മധുവിനൊപ്പം നിരവധി സിനിമകളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ശ്രീവിദ്യ (Shri Vidhya) തന്റെ കഴിവ് തെളിയിച്ചിരുന്നു.   ശ്രീവിദ്യയുടേത് മൂന്ന് പതിറ്റാണ്ടിലധികം നീണ്ടുനിന്ന സിനിമാ കരിയറായിരുന്നു.  സ്നേഹമുള്ളവർ വിദ്യയെന്നാണ് നടിയെ വിളിച്ചിരുന്നത്.  മധുവും ശ്രീവിദ്യയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നുവെന്ന കാര്യത്തിൽ ഒരു സംശയവുമില്ലായിരുന്നു.  അതുപോലെതന്നെ അവര് തമ്മിൽ നല്ല സുഹൃത്തുക്കളുമായിരുന്നു.  


Also Read: YEAR ENDER 2020: ഇക്കൊല്ലം മലയാളികൾ ഏറ്റുപാടിയ Super Hit Songs ഇവയാണ്


അടുത്തിടെ ശ്രീവിദ്യയെ കുറിച്ചുളള ഓര്‍മ്മകള്‍ മധു (Actor Madhu) ഒരഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. അന്നാന്ന് അദ്ദേഹം തുറന്നു പറഞ്ഞത് ശ്രീവിദ്യയുടെ ശരിക്കുമുളള അസുഖം താന്‍ മനസിലാക്കുന്നത് വളരെ വൈകിയായിരുന്നുവെന്ന്.  ശ്രീവിദ്യയോട് എനിക്ക് ആദ്യം ഉണ്ടായിരുന്ന അടുപ്പംതന്നെ അവരുടെ അവസാന കാലം വരെയും ഉണ്ടായിരുന്നുവെങ്കിലും അസുഖമായപ്പോൾ അവര്‍ക്ക് എന്നെ അഭിമുഖീകരിക്കാന്‍ വല്ലാത്തൊരു മടിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 


മാത്രമല്ല അസുഖമായപ്പോള്‍ നമ്മൾ തമ്മിലുള്ള അടുപ്പത്തിന് മാറ്റം വന്നു. അതുകൊണ്ടുതന്നെ  അവരുടെ ശരിക്കുമുളള അസുഖം ഞാന്‍ മനസിലാക്കുന്നത് തന്നെ വളരെ വൈകിയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അവസാനമായി താൻ വിദ്യയെ (Actress Shri Vidhya)  കാണുന്നത് സായി ഭജന്‍ ടാഗൂര്‍ തിയറ്ററില്‍ വെച്ച് പാട്ട് പാടുന്നതാണ്. ശേഷം രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അവര്‍ തീരെ വയ്യാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണെന്ന് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 


Also Read: ഗോവയില്‍ തിരമാലകളോട് സല്ലപിച്ച്‌ പൂർണ്ണിമ ഇന്ദ്രജിത്ത്, New Year ആഘോഷമാക്കാന്‍ താരം


800 ലധികം സിനിമകള്‍ ചെയ്ത ശ്രീവിദ്യ സൂപ്പര്‍താരങ്ങളുടെ നായികയായും അമ്മയായും സഹോദരിയായുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിരുന്നത്.  അവരുടെ വിവാഹ ജീവിതവും വൻ തകർച്ചയായിരുന്നു.  അര്‍ബുദത്തെ (Cancer) തുടര്‍ന്ന് 2006ലായിരുന്നു ശ്രീവിദ്യ ഈ ലോകത്തിൽ നിന്നും വിടപറഞ്ഞത്.  


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy