Jai Bhim: ജയ് ഭീമിനെ തേടി വീണ്ടും പുരസ്കാര നേട്ടം
രണ്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച ചിത്രം, മികച്ച സഹനടൻ എന്നീ പുരസ്കാരങ്ങളാണ് ജയ് ഭീമിന് ലഭിച്ചത്.
അടുത്തിടെ ഇറങ്ങിയതിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടതും പ്രേക്ഷക പ്രീതി നേടിയതുമായ ചിത്രമാണ് സൂര്യ, ലിജോ മോൾ ജോസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജയ് ഭീം. സിനിമ പറഞ്ഞ കഥ തന്നെയാണ് ഈ ചിത്രം ഇത്രയധികം നിരൂപക ശ്രദ്ധ നേടാനുള്ള കാരണവും. ദാദാ സാഹേബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലിൽ ജയ് ഭീം എന്ന ചിത്രത്തിന് പുരസ്കാരം ലഭിച്ചുവെന്നുള്ളതാണ് പുതിയതായി ലഭിക്കുന്ന വാർത്ത. രണ്ട് പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച ചിത്രം, മികച്ച സഹനടൻ എന്നീ പുരസ്കാരങ്ങളാണ് ജയ് ഭീമിന് ലഭിച്ചത്.
ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹ നടനുള്ള പുരസ്കാരം നേടിയത് മണികണ്ഠനാണ്. അടിസ്ഥാനവർഗത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഈ കഥ പറയുന്നത്. 1993-ൽ തമിഴ്നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് സൂര്യ എത്തുന്നത്. ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ത്രു എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്.
Also Read: Jai Bhim in Amazon Prime: സൂര്യയുടെ ജയ് ഭീം ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി
ചിത്രത്തലിൽ മലയാളി നടിയായ ലിജോ മോൾ ജോസിന്റെ പ്രകടനം മികച്ചതായിരുന്നു.ലിജോ മോളുടെ അഭിനയത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു. പ്രകാശ് രാജ്, രജീഷ വിജയൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ടി.ജെ ജ്ഞ്യാനവേൽ സംവിധാനം ചെയ്ത ചിത്രം ജ്യോതികയുടെയും സൂര്യയുടെയും പ്രൊഡക്ഷൻ ഹൗസ് 2 ഡി എന്റർടൈൻമെന്റാണ് നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിലെ ഗാനങ്ങളും വളരെ ശ്രദ്ധ നേടിയിരുന്നു. യുഗഭാരതി എൻുതിയ വരികൾക്ക് സീൻ റോള്‍ദാനാണ് സംഗീതം നൽകിയത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ഓസ്ക്കർ നോമിനേഷൻ സാധ്യത പട്ടികയിലും ജയ് ഭീം ഇടം നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...