Jailer movie review: `ജയിലര്‍` ആദ്യ റിവ്യൂ എത്തി! അനിരുദ്ധിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ
Jailer movie review: റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ചിത്രത്തെ കുറിച്ചുള്ള ആദ്യ അഭിപ്രായം പുറത്തുവന്നിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായ 'ജയ്‌ലര്‍'. രജനികാന്തിനൊപ്പം മോഹന്‍ലാലും എത്തുന്നു എന്നതാണ് സവിശേഷത. ജാക്കി ഷ്രോഫ്, ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
റിലീസിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തെ കുറിച്ചുള്ള ആദ്യ അഭിപ്രായം പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് ട്വിറ്ററിലൂടെ ആദ്യ റിവ്യൂ എന്ന രീതിയില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് അഭിപ്രായം പറയാതെ ഇമോജികളിലൂടെയാണ് അനിരുദ്ധ് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് തരം ഇമോജികളാണ് അനിരുദ്ധ് ഉപയോഗിച്ചത്. വെടിക്കെട്ട്, കൈയ്യടി, കിരീടം!
ALSO READ: പേര് പോലെ നിഗൂഢത നിറച്ച് 'നിഗൂഢം'; ടീസർ പുറത്തുവിട്ടു
പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ആദ്യ റിവ്യൂ എന്ന പേരില്‍ അനിരുദ്ധിന്റെ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ തന്നെ ട്വിറ്റര്‍ ഹാന്‍ഡിലും ഈ ട്വീറ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 30,000ത്തോളം ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. ഏത് രജനികാന്തിന്റെ ചിത്രത്തിനും ലഭിക്കുന്ന ഹൈപ്പിനേക്കാള്‍ ഹൈപ്പാണ് ജയ്‌ലറിന് ലഭിക്കുന്നതെന്ന് മാത്രമല്ല, ചിത്രത്തെ കുറിച്ച് അളവില്‍ കവിഞ്ഞ പ്രതീക്ഷയുമുണ്ട്.
നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനവും സണ്‍ പിക്‌ചേഴ്‌സിന്റെ നിര്‍മ്മാണവും ജയ്‌ലറിന് നല്‍കുന്ന മൈലേജ് ചെറുതല്ല. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ്‌ലര്‍. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയ്‌ലര്‍. അടുത്തിടെ പുറത്തിറങ്ങിയ കാവലയ്യ എന്ന ഗാനവും തമന്നയുടെ തകര്‍പ്പന്‍ ഡാന്‍സ് രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...