ആ​ഗസ്റ്റ് 10ന് പുറത്തിറങ്ങിയ ജയിലർ എന്ന ചിത്രം ആരാധകർക്കിടയിൽ മികച്ച പ്രതികരണവുമായി വമ്പിച്ച കളക്ഷൻ നേടി മുന്നേറുകയാണ്. ആ സാഹചര്യത്തിൽ സിനിമ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകരോട് നേരിട്ട് നന്ദി അറിയിക്കുന്നതിനായി ജയിലർ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തിയിരുന്നു. അതിൽ സിനിമയുടെ സംവിധായകനായ നെൽസൺ സൂപ്പർ സ്റ്റാർ രജനിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ജയിലർ സിനിമ കണ്ട രജനി വാട്ട്സ്ആപ്പിൽ നെൽസണ് ഹാർട്ട് മെസ്സേജ് അയച്ച് നിരവധി കാര്യങ്ങൾ പറഞ്ഞുവെന്ന് നെല്സൺ വേദയിൽ വിവരിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ചെന്നൈയിലെ പ്രസാദ് ലാബിൽ വച്ചാണ് ജയിലർ വാർത്താസമ്മേളനം നടന്നത്. സംവിധായകൻ നെൽസൺ, നടൻ വസന്ത് രവി, നടി മിർണ തുടങ്ങിയവർ ഇതിൽ പങ്കെടുത്തു. ജയിലർ കണ്ടതിന് ശേഷം രജനികാന്ത് തനിക്ക് ഒരു ഹാർട്ട് ഇമോജി അയച്ചതായി നെൽസൺ വെളിപ്പെടുത്തി. സിനിമ ഇത്ര നന്നായി ചെയ്യുമെന്ന് താൻ കരുതിയില്ലെന്നാണ് രജനികാന്ത് പ്രതികരിച്ചത്. തന്റെ ഇമേജ് മാറ്റിവെച്ച് ഞങ്ങൾ പറയുന്നത് കേട്ട് ആവേശത്തോടെ ആ രംഗത്തിൽ പങ്കെടുത്ത രജനികാന്ത് സാറാണ് ചിത്രത്തിന്റെ വിജയത്തിന് ഏറ്റവും വലിയ കാരണം എന്നാണ് നെൽസൺ വേദിയിൽ പറഞ്ഞത്. 


ALSO READ:  "രജനി സാർ എനിക്ക് അച്ഛനെ പോലെയാണ്.." ജയിലർ സിനിമാ താരം വസന്ത് രവി സംസാരിക്കുന്നു..!


ജയിലറിൽ മുത്തുവേൽ പാണ്ഡ്യൻ എന്ന കാപ്ത്രമായാണ് രജനികാന്ത് എത്തിയത്. കൊലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയ നെൽസൺ ദിലീപ് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക്, മലയാളം സിനിമാ മേഖലയിലെ അഭിനേതാക്കൾ അതിഥി വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബീസ്‌റ്റിന്റെ നെഗറ്റീവ് റിവ്യൂകൾക്ക് ശേഷം നെൽസൺ സംവിധാനം ചെയ്‌തതിനാൽ ജയിലറിനെക്കുറിച്ച് പലരും വലിയ പ്രതീക്ഷകളായിരുന്നു. നെൽസൺ ചെയ്തത് ശരിയാണെന്നാണ് ആരാധകരുടെ കമന്റ്. ലോകമെമ്പാടും മികച്ച പ്രതികരണമാണ് ജയിലർ ചിത്രത്തിന് ലഭിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.