Jailer Movie: "രജനി സാർ എനിക്ക് അച്ഛനെ പോലെയാണ്.." ജയിലർ സിനിമാ താരം വസന്ത് രവി സംസാരിക്കുന്നു..!

Jailer Movie team Press meet: നടൻ വസന്ത് രവി ജയിലറിൽ രജനികാന്തിന്റെ മകനായും പോലീസ് ഓഫീസറായുമാണ് വേഷമിട്ടത്. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 08:43 PM IST
  • രജനിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചത് ഭാ​ഗ്യമായി കരുതുന്നുവെന്നും നിരവധി ആളുകൾ ആ​ഗ്രഹിക്കുന്ന കാര്യമാണ് എനിക്ക് ഇവിടെ സാധ്യമായിരിക്കുന്നത്.
  • രജനി സാർ എനിക്ക് അച്ഛനെ പോലെ ആണെന്നും വസന്ത് രവി പറഞ്ഞു.
Jailer Movie:  "രജനി സാർ എനിക്ക് അച്ഛനെ പോലെയാണ്.." ജയിലർ സിനിമാ താരം വസന്ത് രവി സംസാരിക്കുന്നു..!

നടൻ രജനികാന്തിനെ നായകനാക്കി സൺ പിക്‌ചേഴ്‌സ് നിർമ്മിച്ച് നെൽസൺ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. സിനിമ പ്രേക്ഷകരുടെ ശക്തമായ പിന്തുണയോടെ തീയേറ്ററിൽ ജൈത്രയാത്ര തുടരുകയാണ്. അതിനിടെ ജയിലറോടുള്ള പൊതുജനങ്ങളുടെ പ്രതികരണത്തിന് നന്ദി രേഖപ്പെടുത്തുന്ന പരിപാടി ചെന്നൈ സാലിഗ്രാമത്തിലുള്ള പ്രസാദ് ലാബിൽ നടന്നിരുന്നു. ആ വേദിയിൽ വെച്ച് സിനിമയിൽ അഭിനയിച്ച വസന്ത് രവി രജനികാന്തിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. രജനിക്കൊപ്പം അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചത് ഭാ​ഗ്യമായി കരുതുന്നുവെന്നും നിരവധി ആളുകൾ ആ​ഗ്രഹിക്കുന്ന കാര്യമാണ് എനിക്ക് ഇവിടെ സാധ്യമായിരിക്കുന്നത്. രജനി സാർ എനിക്ക് അച്ഛനെ പോലെ ആണെന്നും വസന്ത് രവി പറഞ്ഞു. 

വസന്ത് രവിയുടെ വാക്കുകൾ ഇങ്ങെനെ 

ചിത്രീകരണത്തിന്റെ അവസാന ദിവസം രജനി സാറിനോട് പറഞ്ഞു, മിസ് യു സാർ, അദ്ദേഹവും മിസ് യു സോ മച്ച് എന്ന് പറഞ്ഞു. ഞാൻ അദ്ദേഹത്തെ എന്റെ പിതാവായി കാണുന്നു. ഇനി നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യണം എന്ന് ഞാൻ പറഞ്ഞത് രജനികാന്ത് സാറും അംഗീകരിച്ചു. വളരെ നന്ദി രജനികാന്ത് സാർ. രജനി സാറിനൊപ്പം അഭിനയിക്കുക എന്നത് പലരും ആ​ഗ്രഹിക്കുന്ന കാര്യമാണ്. എനിക്കതിന് സാധിച്ചു. പലരും ആ​ഗ്രഹിക്കുന്ന കാര്യമാണ് എനിക്ക് സാക്ഷാത്കാരമായിരിക്കുന്നത്. 

നടൻ വസന്ത് രവി ജയിലറിൽ രജനികാന്തിന്റെ മകനായും പോലീസ് ഓഫീസറായുമാണ് വേഷമിട്ടത്. ഇന്നത്തെ പ്രസ് മീറ്റിൽ പങ്കെടുക്കവെ രജനികാന്തിനെ കുറിച്ചുള്ള ഹൃദയസ്പർശിയായ നിരവധി നിമിഷങ്ങൾ അദ്ദേഹം പങ്കുവച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News