Jana Gana Mana Director: `കയ്യടികൾക്ക് ആദ്യം നന്ദി പറയേണ്ടത് മമ്മൂക്കയോട്`, ജന ഗണ മന സംവിധായകൻ പറയുന്നു...
കോരിതരിപ്പിക്കുന്ന ഡയലോഗും മാസ്സ് ബിജിഎമ്മും ഒന്നുമില്ലാതെ സമൂഹത്തിലെ കാര്യങ്ങൾ പറഞ്ഞ് കയ്യടിപ്പിക്കാൻ ഡിജോ എന്ന സംവിധായകന് ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.
പൃഥ്വിരാജ് സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. കെട്ടുറപ്പുള്ള ഉഗ്രൻ തിരക്കഥയാണ് ചിത്രത്തിന്റെ വിജയം. ഇന്നലെ (ഏപ്രിൽ 28) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച് പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. കോരിതരിപ്പിക്കുന്ന ഡയലോഗും മാസ്സ് ബിജിഎമ്മും ഒന്നുമില്ലാതെ സമൂഹത്തിലെ കാര്യങ്ങൾ പറഞ്ഞ് കയ്യടിപ്പിക്കാൻ ഡിജോ എന്ന സംവിധായകന് ചിത്രത്തിലൂടെ കഴിഞ്ഞിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്.
ഈ അവസരത്തിൽ പ്രതികരണവുമായി സംവിധായകൻ ഡിജോ ജോസ് രംഗത്തെത്തി. മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് സംവിധായകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. മമ്മൂട്ടിയുടെ നരേഷനോടെയാണ് ചിത്രം ആരംഭിക്കുന്നത്. അതിന് മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു എന്നാണ് ഡിജോ പോസ്റ്റിട്ടത്. മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഡിജോ ജോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്:
"സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാൻ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ JanaGanaMana സിനിമ തുടങ്ങാൻ സാധിച്ചു.
മമ്മൂക്കയോട് ഒരായിരം നന്ദി പറയുന്നു ഈ അവസരത്തിൽ... ഒരുപാട് സന്തോഷം "
പുതുമയുള്ള രീതിയിൽ കഥ പറഞ്ഞെടുക്കാൻ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും എഴുത്തുകാരൻ ശാരിസ് മുഹമ്മദിനും സാധിച്ചു. ആദ്യ ഭാഗത്തിൽ സൂരാജ് വെഞ്ഞാറമൂടിന്റെ സജ്ജൻ കുമാർ എന്ന പോലീസ് ഉദ്യോഗസ്ഥനായുള്ള പ്രകടനമാണ് എടുത്ത് പറയേണ്ടത്. ശാരി, മംമ്ത, വിൻസി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജെക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതവും മികച്ച് നിന്നുവെന്നാണ് പ്രേക്ഷക പ്രതികരണം.
ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കെത്തിയ സംവിധായകനാണ് ഡിജോ ജോസ് ആന്റണി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിൽ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍ ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...