Jawan Movie: ഷാരൂഖ് ഖാൻ ചിത്രം ജവാൻ റിലീസിനു മുന്‍പേ നേടിയത് കോടികൾ; ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് വമ്പൻ തുകയ്ക്ക്
Jawan Movie OTT Update : ചിത്രത്തിൻറെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ 250 കോടി രൂപക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ട്. ചിത്രത്തിൻറെ ഒടിടി അവകാശങ്ങൾ നെറ്റ്ഫ്ലിക്സും സാറ്റലൈറ്റ് അവകാശങ്ങൾ സീ ടിവിയുമാണ് നേടിയിരിക്കുന്നത്. ചിത്രത്തിൻറെ ഒടിടി, സാറ്റലൈറ്റ് അവകാശങ്ങൾ 250 കോടി രൂപക്കാണ് വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാൻ. അറ്റ്ലി ആദ്യമായി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ജവാൻ. ആകെ 5 ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട ഭാഷകളിൽ ചിത്രമെത്തും.
റെഡ് ചില്ലീസ് എന്റർടൈൻമെന്റിന്റെ ബാനറിൽ എത്തുന്ന ചിത്രമാണ് ജവാൻ. ചിത്രം നിർമ്മിക്കുന്നത് ഗൗരി ഖാനാണ്. 2022 ജൂണിലാണ് ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത്. മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിൽ ആദ്യം നായികയായി ആദ്യം പരിഗണിച്ചത് സാമന്തയെയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൽ ഷാരൂഖ് ഖാന്റെ ഭാര്യയായി ദീപിക പദുകോണും എത്തുന്നുണ്ട്.
ALSO READ: Jawan Movie: 'ജവാനിൽ' ഷാരൂഖ് ഖാന് വില്ലൻ വിജയ് സേതുപതി തന്നെ
ജവാനിൽ വില്ലനായി വിജയ് സേതുപതിയാണ് എത്തുന്നത്. വിജയ് സേതുപതിയുടെ പിആർഒ യുവരാജ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഷാരൂഖ് ഖാനൊപ്പെ വിജയ് സേതുപതി അഭിനയിക്കുമെന്നുള്ള ഊഹാപോഹങ്ങൾ ആദ്യം തന്നെ ഉണ്ടായിരുന്നു. ആദ്യം ചിത്രത്തിൽ വില്ലനായി റാണ ദഗ്ഗുബാട്ടി എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹത്തിൽ ഷാരൂഖിനൊപ്പം നടനെ കണ്ടതോടെയാണ് ജവാനിൽ വിജയ് അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയർന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജവാൻ.
ജവാനിൽ ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവരെ കൂടാതെ പ്രിയാമണി, സന്യ മൽഹോത്ര, ദീപിക പദുക്കോൺ, സുനിൽ ഗ്രോവർ, യോഗി ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം 2023 ജൂൺ 2 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും . ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...