Jawan Movie: 'ജവാനിൽ' ഷാരൂഖ് ഖാന് വില്ലൻ വിജയ് സേതുപതി തന്നെ

ജവാനിൽ വില്ലനായി വിജയ് സേതുപതി എത്തും എന്ന തരത്തിൽ മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 12:09 PM IST
  • ജവാനിൽ വില്ലനായി വിജയ് സേതുപതി എത്തും എന്ന തരത്തിൽ മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
  • ഇപ്പോഴിത വിജയ് സേതുപതിയുടെ പിആർഒ ഇക്കാര്യം സ്ഥിരീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്.
  • വിജയ് സേതുപതിയുടെ പിആർഒ യുവരാജ് ആണ് ഇക്കാര്യം പങ്കിട്ടുകൊണ്ട് ട്വീറ്റ് ചെയ്തത്.
Jawan Movie: 'ജവാനിൽ' ഷാരൂഖ് ഖാന് വില്ലൻ വിജയ് സേതുപതി തന്നെ

ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച് പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. ജവാനിൽ വില്ലനായി വിജയ് സേതുപതി എത്തും എന്ന തരത്തിൽ മുൻപ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിത വിജയ് സേതുപതിയുടെ പിആർഒ ഇക്കാര്യം സ്ഥിരീകരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. വിജയ് സേതുപതിയുടെ പിആർഒ യുവരാജ് ആണ് ഇക്കാര്യം പങ്കിട്ടുകൊണ്ട് ട്വീറ്റ് ചെയ്തത്. 

ഷാരൂഖ് ഖാനൊപ്പെ വിജയ് സേതുപതി അഭിനയിക്കുമെന്നുള്ള ഊഹാപോഹങ്ങൾ ഉടലെടുത്തിട്ട് മാസങ്ങളായി. ഇപ്പോൾ അതിന് വ്യക്തത വന്നിരിക്കുകയാണ്. അതേസമയം ഒരു തെലുങ്ക് ചിത്രത്തിലും താരം നെ​ഗറ്റീവ് ചെയ്യുന്നില്ലെന്നും യുവരാജ് കൂട്ടിച്ചേർത്തു. ഇപ്പോൾ ഷാരൂഖ് ഖാൻ സാറിന്റെ ജവാനിൽ മാത്രമാണ് വിജയ് സേതുപതി സാർ നെഗറ്റീവ് റോൾ ചെയ്യുന്നത്. തെലുങ്ക് പ്രോജക്റ്റുകളിലൊന്നും അദ്ദേഹം നെഗറ്റീവ് റോളിൽ അഭിനയിക്കുന്നില്ലെന്നും യുവരാജ് ട്വീറ്റ് ചെയ്തു.

Also Read: Theerppu Movie: ' സംതിങ് ടെറിബൾ ഹാസ് ഹാപ്പൻഡ് ', ത്രില്ലടിപ്പിച്ച് തീർപ്പ് ട്രെയിലർ; ഓ​ഗസ്റ്റ് 25ന് തിയേറ്ററുകളിലേക്ക്

 

നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹത്തിൽ ഷാരൂഖിനൊപ്പം നടനെ കണ്ടതോടെയാണ് ജവാനിൽ വിജയ് അഭിനയിക്കുന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഉയർന്നത്. കമൽഹാസൻ നായകനായ വിക്രം, വിജയ് ചിത്രം മാസ്റ്റർ എന്നീ ചിത്രങ്ങളിൽ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് വിജയ് സേതുപതി പ്രേക്ഷക പ്രശംസ നേടിയിരുന്നു. നിലവിൽ കത്രീന കൈഫിനൊപ്പം ശ്രീറാം രാഘവന്റെ മെറി ക്രിസ്മസ് എന്ന ചിത്രത്തിലാണ് സേതുപതി അഭിനയിക്കുന്നത്. വില്ലൻ വേഷത്തിനായി ആദ്യം ബാഹുബലി താരം റാണ ദഗ്ഗുബതിയെ നിർമ്മാതാക്കൾ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ തിരക്കുകൾ കാരണം വിജയ് സേതുപതിയിലേക്ക് ഈ വേഷം എത്തിച്ചേരുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News