കൊച്ചി: വറുത്തു കോരിയ കപ്പലണ്ടി പോലെ നല്ല രുചികരമായ അടിപൊളി കപ്പലണ്ടി ഗാനവുമായി ജയസൂര്യ വരുന്നു. മാധവ് രാമദാസന്‍ സംവിധാനം ചെയ്ത് ഗിന്നസ് പക്രു നായക വേഷത്തിലെത്തുന്ന ''ഇളയരാജ''യിലാണ് ജയസൂര്യ വീണ്ടും ഗാനം ആലപിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീഡിയോ കാണാം:



മോഹന്‍ലാല്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെക്കൊണ്ട് പാട്ടു പാടിച്ച സംഗീത സംവിധായകന്‍ രതീഷ് വേഗയുടേതാണ് ഈണം. മേല്‍വിലാസം, അപ്പോത്തിക്കരി എന്നീ സിനിമകളുടെ സംവിധായകനാണ് മാധവ് രാമദാസന്‍. 


അപ്പോത്തിക്കരിയില്‍ ജയസൂര്യ പ്രധാന വേഷം ചെയ്തിരുന്നു. 2005ല്‍ പുറത്തിറങ്ങിയ ഇമ്മിണി നല്ലൊരാളിലെ കോമളവല്ലി എന്ന് തുടങ്ങുന്ന ഗാനമാണ് ജയസൂര്യയെ ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനാക്കിയത്.


ശേഷം ഓര്‍മ്മത്താളുകളിലെ ആദ്യമായി ത്രീ കിങ്‌സിലെ ബില്‍സില ഹേയ് ബില്‍സില, പുണ്യാളന്‍ അഗര്‍ബത്തീസിലെ ആശിച്ചവന്‍ ആകാശത്തിലെ, ഹാപ്പി ജേര്‍ണിയിലെ മയ്യാ മോറെ, ആട് ഒരു ഭീകരജീവിയാണിലെ ചിംഗാരിയാട്, അമര്‍ അക്ബര്‍ അന്തോണിയിലെ പ്രേമമെന്നാല്‍ എന്താണ് പെണ്ണെ, ഷാജഹാനും പരീക്കുട്ടിയിലെയും ചിത്തിര മുത്തേ, എന്നിവയാണ് മറ്റു ഗാനങ്ങള്‍.


മൊത്തത്തില്‍ 10 ഗാനങ്ങള്‍ പാടിയിട്ടുണ്ട് ജയസൂര്യ. പ്രേതം രണ്ടാണ് ജയസൂര്യയുടെ ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം. ക്യാപ്റ്റന് ശേഷം നായകന്‍ ജയസൂര്യയും, സംവിധായകന്‍ പ്രജേഷ് സെന്നും ചേര്‍ന്ന് വെള്ളം എന്ന ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്.