Jo and Jo OTT Release : ജാക്ക് ആന്റ് ജില്ലിന്റെയും, ജോ ആൻഡ് ജോയുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈമിന്?
Jack and Jill OTT Update : മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മെയ് 20 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്.
കൊച്ചി : ജാക്ക് ആൻറ് ജില്ല്, ജോ ആൻഡ് ജോ എന്നീ ചിത്രങ്ങളുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടിയതായി റിപ്പോർട്ട്. ചിത്രങ്ങൾ രണ്ടും അധികം വൈകാതെ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യുമെന്നാണ് റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം മെയ് 20 നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചത്. മെയ് 13 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ജോ ആൻഡ് ജോ. തീയേറ്ററുകളിൽ മികച്ച അഭിപ്രായം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.
നിഖില വിമലും, മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ജോ ആൻഡ് ജോ. ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തിയത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങൾ തമ്മിലുള്ള വഴക്കുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നവാഗതനായ അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ മാത്യുവിന്റെ ചേച്ചിയായി ആണ് നിഖില വിമൽ എത്തിയത്.
ALSO READ: Jo & Jo Movie : സഹോദരങ്ങളുടെ കഥയുമായി ജോ ആൻഡ് ജോ ഉടൻ എത്തുന്നു; ട്രെയ്‌ലർ പുറത്ത് വിട്ടു
ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഹാരിസ് ദേശം, ആദർശ് നാരായൺ, പിബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകനായ അരുൺ ഡി ജോസാണ്. സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് അരുൺ ഡി ജോസും രവീഷ് നാഥും ചേർന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൻസർ ഷായാണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്.
ഒരിടവേളയ്ക്ക് ശേഷം ഛായഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രത്തിൽ കാളിദാസ് ജയറാം, ബേസിൽ ജോസഫ് നെടുമുടി വേണു, സൗബിൻ ഷഹീർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ ഉറുമി സിനിമയ്ക്ക് ശേഷം സന്തോഷ് ശിവൻ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണിത്.
സയൻസ് ഫിക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ഇന്ദ്രൻസ്, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലികിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന്റെയും സീമാസ് ഫിലിംസിന്റെയും ബാനറിൽ ഗോകുലം ഗോപാലനും സന്തോഷ് ശിവനും എം പ്രശാന്ത് ദാസും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് ശിവനോടൊപ്പം അജിൽ എസ് എമ്മും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജീഷ് തോട്ടങ്ങലാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...