Jo & Jo Movie : സഹോദരങ്ങളുടെ കഥയുമായി ജോ ആൻഡ് ജോ ഉടൻ എത്തുന്നു; ട്രെയ്‌ലർ പുറത്ത് വിട്ടു

ചിത്രം മെയ് 13 നാണ് തീയേറ്ററുകളിൽ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 28, 2022, 12:02 PM IST
  • ചിത്രം മെയ് 13 നാണ് തീയേറ്ററുകളിൽ എത്തുന്നത്.
  • പ്രേക്ഷകരിൽ ചിരി പടർത്തി കൊണ്ടാണ് ചിത്രത്തിൻറെ ട്രെയ്‌ലർ എത്തിയിരിക്കുന്നത്.
  • നവാഗതനായ അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  • ചിത്രത്തിൽ നസ്‌ലനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
 Jo & Jo Movie : സഹോദരങ്ങളുടെ കഥയുമായി ജോ ആൻഡ് ജോ ഉടൻ എത്തുന്നു; ട്രെയ്‌ലർ പുറത്ത് വിട്ടു

കൊച്ചി : നിഖില വിമലും, മാത്യുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ജോ ആൻഡ് ജോ യുടെ ട്രെയ്‌ലർ പുറത്ത് വിട്ടു. ചിത്രം മെയ് 13 നാണ് തീയേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകരിൽ ചിരി പടർത്തി കൊണ്ടാണ് ചിത്രത്തിൻറെ ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ഫാമിലി എന്റെർറ്റൈനെർ വിഭാഗത്തിലാണ് ചിത്രം എത്തുന്നത്. ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളും സഹോദരങ്ങൾ തമ്മിലുള്ള വഴക്കുമൊക്കെ ചിത്രത്തിൻറെ ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവാഗതനായ അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

രണ്ട് സഹോദരങ്ങളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാകുന്നത്. ചിത്രം ഒരു ഫൺ എന്റെർറ്റൈനെർ തന്നേയായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷ. ചിത്രത്തിൽ നസ്‌ലനും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രത്തിൽ മാത്യുവിന്റെ ചേച്ചിയായി ആണ് നിഖില വിമൽ എത്തുന്നത്. ചിത്രത്തിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ALSO READ: Thallumaala Movie : സ്റ്റൈലിഷായി ബീപാത്തു; തല്ലുമാല സിനിമയിലെ കല്യാണി പ്രിയദർശന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു

ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം എത്തുന്നത്. ഹാരിസ് ദേശം, ആദർശ് നാരായൺ, പിബി അനീഷ്, അനുമോദ് ബോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സംവിധായകനായ അരുൺ ഡി  ജോസാണ്, സംഭാഷണങ്ങൾ  ഒരുക്കിയിരിക്കുന്നത്  അരുൺ ഡി  ജോസും രവീഷ് നാഥും ചേർന്നാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൻസർ ഷായാണ്. ചിത്രത്തിൻറെ സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ്.

ചിത്രത്തിൽ നിഖില വിമൽ, മാത്യു, നസ്ലെൻ എന്നിവരെ കൂടാതെ ജോണി ആന്റണി. മെൽവിൻ ജി ബാബു, സ്മിനു സിജോയ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ നിഖില വിമൽ ജോമോളായും, മാത്യു ജോമോനയുമാണ് എത്തുന്നത്. ചിത്രത്തിൻറെ  ഗാനങ്ങൾ ഇതിന് മുമ്പ് തന്നെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ പ്രണയം കഥ തിരഞ്ഞ് തിരഞ്ഞ് എന്ന് ആരംഭിക്കുന്ന ഗാനം ഏറെ ജനം ശ്രദ്ധ നേടിയിരുന്നു. ടിറ്റോ പി തങ്കച്ചൻ രചിച്ചവരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനമാണ് പ്രണയം കഥ തിരഞ്ഞ് തിരഞ്ഞ്.

പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകരൻ, കല- നിമേഷ് താനൂർ, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം- സുജിത്ത് സി.എസ്., സ്റ്റിൽസ്- ഷിജിൻ പി. രാജ്, പരസ്യകല- മനു ഡാവൻസി, എഡിറ്റർ- ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ- സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News