തിരുവനന്തപുരം: ബേസിൽ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം "കഠിന കഠോരമീ അണ്ഡകടാഹം'' ചിത്രീകരണം പൂർത്തിയായി. നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നു. എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകുന്നത്.


ഷിനാസ് അലി ആണ് ലൈൻ പ്രൊഡ്യൂസർ. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Oh My Darling: ഏത് സമയത്താണോ എന്തോ? നിസ്സഹായനായി മെല്‍വിനും വിവിധ ഭാവങ്ങളിൽ അനിഖയും; 'ഓ മൈ ഡാര്‍ലിംഗ്' സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി


അനിഖ സുരേന്ദ്രന്‍, മെല്‍വിന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനിഖയും മെല്‍വിനും തന്നെയാണ് സെക്കന്‍ഡ് ലുക്ക് പോസ്റ്ററിലുള്ളത്. അനിഖ ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിംഗ്. ചിത്രത്തിന്റെ നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. 


ആഷ് ട്രീ വെഞ്ചേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠനാണ് ചിത്രം നിര്‍മിക്കുന്നത്. മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ന്‍ ഡേവിസ്, ഫുക്രു, ഋതു, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിനീഷ് കെ ജോയ് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജീഷ് പിള്ളയാണ് ക്രിയേറ്റീവ് ഡയറക്ടര്‍. മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗ് പറയുന്നത്.


ALSO READ: Kaaliyan Movie: കാളിയനായി പൃഥ്വിരാജ് എത്തുന്നു; മോഷൻ പോസ്റ്ററുമായി ടീം 'കാളിയൻ'


അജിത് വേലായുധന്‍ ആണ് ചീഫ് അസോസിയേറ്റ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് അന്‍സാര്‍ ഷായാണ്. എഡിറ്റര്‍- ലിജോ പോള്‍, പ്രൊഡക്ഷന്‍- കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍, ആര്‍ട്ട്- അനീഷ് ഗോപാല്‍, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണി വെള്ളത്തൂവല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനോദ് എസ്, പിആര്‍ഓ- ആതിര ദില്‍ജിത്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ്‌സ്- പോപ്‌കോണ്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്, സ്റ്റില്‍സ്- ബിജിത് ധര്‍മ്മടം, അക്കൗണ്ട്‌സ് മാനേജര്‍-ലൈജു ഏലന്തിക്കര എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.