Kaaliyan Movie: കാളിയനായി പൃഥ്വിരാജ് എത്തുന്നു; മോഷൻ പോസ്റ്ററുമായി ടീം 'കാളിയൻ'

നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചിറക്കോട്ട് 'കാളിയൻ' ആയാണ് പൃഥ്വിരാജ് എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 11:29 AM IST
  • നവാഗതനായ എസ് മഹേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ​ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
  • ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത് രവി ബസ്‍റൂര്‍ ആണ്.
Kaaliyan Movie: കാളിയനായി പൃഥ്വിരാജ് എത്തുന്നു; മോഷൻ പോസ്റ്ററുമായി ടീം 'കാളിയൻ'

പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമായെത്തുന്ന കാളിയന്റെ മോഷൻ പോസ്റ്റർ പുറത്തിറക്കി. പൃഥ്വിരാജ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'കാളിയൻ'. ടൈറ്റിൽ കഥാപാത്രമായാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് 'കാളിയൻ' ആയാണ് പൃഥ്വിരാജിനെ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് കുതിരപ്പുറത്തിരിക്കുന്ന കാളിയനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. പോസ്റ്ററിന് നൽകിയിരിക്കുന്ന ബിജിഎമ്മും എടുത്ത് പറയേണ്ടതാണ്. പോസ്റ്റർ പ്രേക്ഷകർക്ക് ചിത്രത്തെ കുറിച്ച് ഏറെ പ്രതീക്ഷ നൽകുന്നതാണ്. 

നവാഗതനായ എസ് മഹേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ​ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഓർഡിനറി, അനാർക്കലി തുടങ്ങിയ സൂപ്പർ ഹിറ്റ്‌ സിനിമകളുടെ നിർമാതാവ് ആയ രാജീവ് ഒട്ടേറെ സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുള്ള കവിയും കൂടിയാണ്. ചിത്രത്തിന്റെ സം​ഗീതം ഒരുക്കുന്നത് രവി ബസ്‍റൂര്‍ ആണ്. കെജിഎഫിലെ ​ഗാനങ്ങൾക്ക് സം​ഗീതം നൽകിയ ആണാണ് രവി. ബി.ടി അനിൽ കുമാറാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലൂസിഫർ, ദൃശ്യം, എസ്രാ തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകളിലൂടെ സുപരിചിതനായ സുജിത് വാസുദേവ് ആണ് ഛായാ​ഗ്രഹകൻ.

Also Read: Salaar Movie: 'വർദരാജ മന്നാർ' ആയി പൃഥ്വിരാജ്; പിറന്നാൾ ദിനത്തിൽ 'സലാർ' ടീമിന്റെ സമ്മാനം; ക്യാരക്ടർ പോസ്റ്റർ

 

വലിയ മുതൽമുടക്കിൽ വരുന്ന ചിത്രമാണ് കാളിയൻ. 2018ൽ അനൗൻസ് ചെയ്‌തപ്പോൾ മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് കാളിയൻ. പൃഥ്വിരാജിന്റെ ശബ്ദത്തിൽ വന്ന മോഷൻ ടീസർ ട്രെൻഡിങ് ആയിരുന്നു. ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വ്യൂസ് നേടുകയും ചെയ്‌തു. തെക്ക് നിന്നുള്ള ഒരു അസാധാരണ വീരഗാഥ എന്നാണ് മോഷൻ ടീസറിൽ കുറിച്ചിട്ടുള്ളത്. വേണാട്ടിലെ അമരൻമാരായ പോരാളികളുടെ ജീവിതവും ത്യാഗങ്ങളും വീരത്വവും എന്നാണ് വിശേഷണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News