മലയാളികൾക്കിടെയിൽ നവതരംഗ സൃഷ്ടിച്ച വെബ് സീരിസ് നിർമാതാക്കളാണ് കരിക്ക്. കരിക്കെന്ന് കേട്ടാൽ തേരാ പാരയും ജോർജിനെയും ലോലനെയും ഓർക്കാത്തവർ ചുരുക്കമായിരിക്കും. പിന്നീട് പല തരത്തിൽ വീഡിയോ പരമ്പരകൾ നിർമിച്ച് കരിക്ക് വലിയൊരു ആരാധകവൃന്ഥത്തെ സോഷ്യൽ മീഡയയിൽ സൃഷ്ടിച്ചിട്ടുണ്ട്. കൂടുതലും യുവ പ്രേക്ഷകരെ കൈയ്യിലെടുക്കും വിധത്തിലുള്ള വെബ് പരമ്പരകളായിരുന്നു കരിക്ക് ഒരുക്കിയിരുന്നത്. ചെറിയ നുറുങ്ങ് തമാശകളുമായി കരിക്ക് എന്ന ഫലം പോലെ ഒരു ഫ്രെഷ്നെസ് ലഭിക്കുമായിരുന്നു കരിക്കിന്റെ വീഡിയോകൾ കാണുമ്പോൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ പിന്നീട് അങ്ങോട്ട് കരിക്ക് ഒരു ബ്രാൻഡായി മാറിയപ്പോൾ തങ്ങളുടെ കണ്ടന്റുകളിലെ പക്വതയും വീഡിയോ നിർമാതാക്കൾ വളർത്തി. വിഷ്വൽ ക്വാളിറ്റിക്ക് കുറച്ചും കൂടി മികവ് വരുത്തി കൂടുതൽ പ്രേക്ഷകരിലേക്കെത്തി ചേരാൻ ശ്രമിച്ചു. അതിനായി കോമഡി മാത്രമാക്കാതെ അൽപം ത്രില്ലറുകളും കരിക്കിന്റെ പേരിൽ പുറത്ത് ഇറങ്ങി. പക്ഷെ അവയൊന്നും അത്രകണ്ട് കരിക്കിന്റെ ഭുരിഭാഗം ആരാധകരെ തൃപ്തിപ്പെടുത്തിയില്ല.


ALSO READ : Phoenix Movie : വഞ്ചിയിൽ അഞ്ച് പേർ, പക്ഷെ വെള്ളത്തിൽ ആറ് പേരുടെ നിഴൽ; ചർച്ചയാകുന്നു ഫീനിക്സ് സിനിമയുടെ ഫസ്റ്റ്ലുക്ക്


സാമർത്ഥ്യ ശാസ്ത്രം പോലെ ആൽപം ത്രില്ലറിൽ ഒരുക്കിയ വെബ് സീരിസ് കരിക്കിന്റെ പതിവ് പ്രേക്ഷകരെ പൂർണമായിട്ടും തൃപ്തിരാക്കിയില്ല. ആ പരമ്പരയെ കുറിച്ച് രണ്ട് അഭിപ്രായം തന്നെ നിലനിന്നിരുന്നു. എന്നിരുന്നാലും അഭിനേതാക്കളുടെ പ്രകടനവും സസ്പെൻസും എല്ലാം വെച്ച് ഒരു തരത്തിൽ ആ സീരിസ് പിടിച്ച് നിന്നും എന്ന് തന്നെ പറയാം. എന്നാൽ ഏറ്റവും അവസാനമായി പുറത്ത് ഇറങ്ങിയ പ്രിയപ്പെട്ടവൻ പീയൂഷാണ് കൂടുതൽ വിമർശനങ്ങൾക്ക് പാത്രമായിരിക്കുന്നത്. 


ഫീൽ ഗുഡ് വിഭാഗത്തിൽ അവതരിപ്പിച്ച സീരിസ് അടുത്തിടെ മലയാള സിനിമയിൽ കണ്ടു മടുത്ത ചില സന്ദർഭങ്ങളും മുഹൂർത്തങ്ങളും കുത്തി നിറച്ചത് പോലെ അവതരിപ്പിക്കുകയായിരുന്നു. പ്രിയപ്പെട്ടവൻ പിയൂഷ് ആദ്യ എപ്പിസോഡ് അവതരിപ്പിച്ചപ്പോൾ തന്നെ പഴയ കരിക്ക് എപ്പിസോഡുകൾ പോലെയുള്ള വീഡിയോകൾ ആവശ്യപ്പെട്ട് ആരാധകർ കമന്റ് ബോക്സിൽ നിറഞ്ഞു. പരമ്പരയുടെ അവസാന എപ്പിസോഡും കൂടി നിർമാതാക്കൾ യുട്യൂബിൽ അവതരിപ്പിച്ചപ്പോൾ 'കരിക്ക് ഇപ്പോൾ മൂത്ത് തേങ്ങയായി മാറി' എന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. കരിക്കിന്റെ ഉള്ളടക്കത്തെ കുറിച്ച് പല സിനിമ ഗ്രൂപ്പുകളിലും ചർച്ചയായി മാറിട്ടുമുണ്ട്. പലർക്കും നിരാശ തന്നെയാണ് ഇപ്പോൾ കരിക്ക് നൽകുന്നതെന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം.


എന്നിരുന്നാലും കരിക്ക് പൂർണമായും തങ്ങളുടെ കോമഡി സീരിസുകൾ ഒഴിവാക്കിട്ടില്ല എന്ന് തന്നെയാണ് വാസ്തവം. അതിന് ഉദ്ദാഹരണമാണ് സാമർത്ഥ്യ ശാസ്ത്രത്തിന് ശേഷം അവതരിപ്പിച്ച തേങ്ക്സ് എന്ന കോമഡി പരമ്പര. ഒരു മാസം മുമ്പ് അവതരിപ്പിച്ച കോമഡി സീരിസിന് വലിയ സ്വീകാര്യമായിരുന്നു ലഭിച്ചത്. റിങ്ക റിങ്ക റോസയുടെ സീക്വല്ലായി അവതരിപ്പിച്ച പരമ്പര വലിയ ഒരു വിഭാഗം പ്രേക്ഷകര പ്രീതിപ്പെടുത്തിയിരുന്നു. ഇതിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് കരിക്ക് പൂർണമായിട്ടും കോമഡിയിൽ നിന്നും  വിട്ടുമാറിട്ടില്ലയെന്നാണ്. അതിനിടെയിലും പഴയ തേരാ പാരയ്ക്ക് വേണ്ടിയുള്ള കമന്റ് കരിക്കിന്റെ കോമഡി വീഡിയോകളും കാണാൻ സാധിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല!



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.