Phoenix Movie : വഞ്ചിയിൽ അഞ്ച് പേർ, പക്ഷെ വെള്ളത്തിൽ ആറ് പേരുടെ നിഴൽ; ചർച്ചയാകുന്നു ഫീനിക്സ് സിനിമയുടെ ഫസ്റ്റ്ലുക്ക്

Phoenix Movie First Look : ഫസ്റ്റ് ലുക്കിൽ തന്നെ സിനിമയുടെ ബ്രില്ലിയൻസാണ് വെളിപ്പെടുത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നത്

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 05:13 PM IST
  • മിഥുൻ മാനവേൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്
  • അജു വർഗീസ്, അനൂപ് മേനോൻ, ചന്തുനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്
  • നവാഗതനായ വിഷ്ണും വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ
Phoenix Movie : വഞ്ചിയിൽ അഞ്ച് പേർ, പക്ഷെ വെള്ളത്തിൽ ആറ് പേരുടെ നിഴൽ; ചർച്ചയാകുന്നു ഫീനിക്സ് സിനിമയുടെ ഫസ്റ്റ്ലുക്ക്

കഴിഞ്ഞ ദിവസമാണ് മിഥുൻ മാനുവേൽ തോമസിന്റെ രചനയിൽ ഒരുങ്ങുന്ന ഫീനിക്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. അജു വർഗീസിന്റെ കഥാപാത്രവും ഭാര്യയും മൂന്ന് കുട്ടികളും ചേർന്ന് ഒരു വഞ്ചിയിൽ പോകുന്ന ചിത്രമാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഫസ്റ്റലുക്കായി അവതരിപ്പിച്ചത്. ഇപ്പോൾ ആ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വഞ്ചിയിൽ അഞ്ച് പേർ പോകുമ്പോൾ വെള്ളിത്തിൽ കാണുന്ന നിഴൽ ആറു പേരുടേതാണ്. ഇതി പിന്നീട് സിനിമ ഗ്രൂപ്പുകളിൽ വലിയ ചർച്ചയ്ക്ക് വഴി ഒരുക്കിയിരിക്കുകയാണ്.

പോസ്റ്ററിൽ തന്നെ ഡയറക്ടർ ബ്രില്ലിയൻസെന്നാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഏറെനാളായി സഹസംവിധായകനായി മലയാള സിനിമയിൽ പ്രവർത്തിച്ച വിഷ്ണു ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വർഗീസിന് പുറമെ ചന്തുനാഥ്, അനൂപ് മേനോൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ഫീനിക്സിൽ എത്തുന്നത്. ഹൊറർ ത്രില്ല വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഫീനിക്സെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.

ALSO READ : Kunchacko Boban Controversy: 'അന്ന് തകർന്നുപോയ എന്നെ തേടി ഒരു ഫോൺകോൾ വന്നു. കുഞ്ചാക്കോ ബോബന്റെ കോൾ'; ചാക്കോച്ചനെ പിന്തുണച്ച് നിർമാതാവ് ഹൗളി പോട്ടൂർ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

21 ഗ്രാംസ് എന്ന ചിത്രത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനിഷ് കെ എൻ ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകൻ വിഷ്ണുവും ബിഗിൽ ബാലകൃഷ്ണന്റെ കഥയ്ക്ക് മിഥുൻ മാനുവലാണ് തിരക്കഥയും സംഭാഷണവും ഒരിക്കിയിരിക്കുന്നത്.

കൈതി, വിക്രം വേദ എന്നീ സിനിമകൾക്ക് സംഗീതം ഒരുക്കിയ സാം സി എസാണ് ഫീനിക്സിന്റെ സംഗീത സംവിധായകൻ. വിനായക് ശശികുമാറാണ് സാമിന്റെ സംഗീതത്തിന് വരികൾ രചിക്കുന്നത്. ആൽബിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. നിതീഷ് കെ ടി ആറാണ് ചിത്രത്തിന്റെ എഡിറ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News