അജയ് ശിവറാം സംവിധാനം നിർവഹിച്ച കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞു. ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രശസ്ത ഗാനരചയിതാവും കവിയുമായ ശ്രീ കെ ജയകുമാർ രചന നിർവഹിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി. ട്രൈപ്പാൾ  ഇന്റർനാഷണലിന്റെ ബാനറിൽ അജിത് കുമാർ എം പാലക്കാട്, എൽപി സതീഷ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ ജയകുമാർ കഥ, തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിർവഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന പ്രിവ്യൂ ചടങ്ങിൽ കവി പ്രഭാവർമ്മ ഉൾപ്പെടെ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.


ALSO READ: ധാരാവി ദിനേശായി ദിലീഷ് പോത്തൻ; "മനസാ വാചാ" ടീസർ കിടിലൻ


ഡോ. ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാർ എം പാലക്കാട്, എ ആർ റഹീം, ബോസ്സ്, ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിൻ മുരളി, കാർത്തിക് സച്ചിൻ, കൗശൽ, ഇഷാ മുജീബ്, റോസ് എന്നി ബാലതാരങ്ങൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം  നിർവഹിച്ചിരിക്കുന്നത് അജി വാവച്ചൻ ആണ്. സംഗീത സംവിധാനം-  വിജയ് ചമ്പത്ത്. എഡിറ്റിംഗ്-  ബിബിൻ വിശ്വൽ ഡോൻസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഡോ. ശ്രീജിത്ത് സൈമൺ.


വസ്ത്രാലങ്കാരം- ദേവൻ കുമാരപുരം. മേക്കപ്പ്- ബിനു കരുമം. ആർട്ട്‌ ഡയറക്ടർ- സജിത്ത് ആനയറ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം സരസ്. ഗായകർ- മാതംഗി അജിത് കുമാർ, ഋതുരാജ്. സ്റ്റിൽസ്- സമ്പത്ത് നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ- അഭിഷേക് ശശികുമാർ. പിആർഒ- എംകെ ഷെജിൻ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.