തെന്നിന്ത്യയുടെ പ്രിയ നായിക കാജൽ അഗർവാൾ  (Kajal Aggarwalവിവാഹിതയായി. ബിസിനസുകാരനും ഇന്‍റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലുവാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

ചുവന്ന ലഹങ്കയിൽ അതിസുന്ദരിയായാണ് കാജൽ വിവാഹ വേദിയിലെത്തിയത്. ചുവന്ന ചോളിയ്‌ക്കൊപ്പം പിങ്ക് ദുപ്പട്ടയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞിരുന്നു. ഐവറി നിറമുള്ള ഷെർവാണിയായിരുന്നു ഗൗതമിന്റെ വേഷം.  വിവാഹ ചടങ്ങുകൾക്ക് മുന്നോടിയായി നടന്ന ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. 


ALSO READ | അന്ധയായ നായികയുടെ കിടപ്പറ രംഗങ്ങള്‍; സംവിധായകനെതിരെ കാജല്‍!!


'ഡിസൺ ലിവിംഗ്' എന്ന ഇന്റീരിയർ  ഡിസൈനിംഗ് സ്ഥപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു. കൊറോണ വൈറസ് (Corona Virus) മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുക്കൊണ്ടാണ് വിവാഹം നടന്നത്. 2004ല്‍ റിലീസ് ചെയ്ത ക്യൂം! ഹോ ഗയാ നാ എന്ന ബോളിവുഡ് ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ കാജല്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് ശ്രദ്ധേയയായത്.


തുപ്പാക്കി, ജില്ലാ, വിവേഗം, മെര്‍സല്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മുംബൈ(Mumbai)യിലെ സുമന്‍ അഗര്‍വാളിന്‍റെയും വിനയ് അഗര്‍വാളിന്‍റെയും മകളായ കാജലിന്റെ സഹോദരി നിഷാ അഗര്‍വാളും അഭിനേത്രിയാണ്. മുംബൈയില്‍ പഠനം പൂര്‍ത്തിയാക്കിയ കാജല്‍ മോഡലി൦ഗിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്.