രൺദീപ് ഹൂഡ, കാജല്‍ അഗര്‍വാള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ദീപക് ടിജോരി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 'ദോ ലഫ്‌സോൺ കി കഹാനി'.
ചുംബന-കിടപ്പറ രംഗങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ഈ ചിത്രം റിലീസിന് മുന്‍പും ശേഷവും ഏറെ വിവാദങ്ങള്‍ക്ക് പാത്രമായിരുന്നു.
2016 ൽ റിലീസ് ചെയ്ത ഈ ചലച്ചിത്രം കാജലിന്‍റെ ആദ്യകാല ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ്.
ഇപ്പോഴിതാ, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ചിത്രീകരണ വേളയിലുണ്ടായ മാനസിക വിഷമത്തെപ്പറ്റി തുറന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് കാജൽ.
ചിത്രത്തിലെ ചുംബന-കിടപ്പറ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നാണ് കാജല്‍ പറയുന്നത്. അന്ധയായ നായിക കഥാപാത്രത്തെ കൊണ്ടാണ് സംവിധായൻ അത്തരമൊരു രംഗം ചിത്രീകരിച്ചതെന്നും കാജൽ പറയുന്നു.
ഇനി ഒരിക്കലും ആ സംവിധായകനൊപ്പം സിനിമ ചെയ്യില്ലെന്നും കാജൽ പറഞ്ഞു.
ലക്ഷ്മി മഞ്ജു അവതരിപ്പിക്കുന്ന 'ഫീറ്റ് അപ് വിത്ത് ദ സ്റ്റാര്‍സ്' എന്ന അഭിമുഖ പരിപാടിയിലാണ് താരത്തിന്‍റെ തുറന്നു പറച്ചില്‍!