കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പുവിന്റേയും തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ കുട്ടിക്കാലം മുതലേ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് കാളിദാസ് ജയറാം. മലയാളത്തോടൊപ്പം തന്നെ മറ്റ് ഭാഷകളിലും യുവതാരമായി തിളങ്ങുന്ന കാളിദാസ് വിവാഹിതനാവുകയാണ്. ചെന്നൈ സ്വദേശി തരിണി കലിംഗരായർ ആണ് വധു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹ നിശ്ചയം കഴിഞ്ഞത് മുതലേ ആരാണ് കാളിദാസിന്റെ ഭാവി വധു തരിണി കലിംഗരായർ എന്ന ചോദ്യവും ആരാധകരുടെ ഇടയിൽ ഉയർന്നിരുന്നു. ചെന്നൈയിലെ പ്രമുഖ കലിം​ഗരായർ കുടുംബാംഗമായ തരിണി മോഡലിങ് രം​ഗത്തെ താരമാണ്. ജമീന്താർ കുടുംബമാണ് ഇവരുടേത്. 


Read Also: നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണമെന്ന് കുടുംബവും വേണ്ടെന്ന് സർക്കാരും, ഹർജി ഇന്ന് ഹൈക്കോടതിയിൽ


ചെന്നൈയിലുള്ള ഭവന്‍സ് രാജാജി വിദ്യാശ്രമം സ്കൂളിൽ ആയിരുന്നു തരിണിയുടെ വിദ്യാഭ്യാസം. പിന്നീട് എംഒപി വൈഷ്ണവ് കോളേജിൽ വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി. പഠിക്കുന്നതിനിടെ തന്നെ തരിണിയ്ക്ക് മോഡലിങ്ങിനോട് താല്പര്യം ഉണ്ടായിരുന്നു. അങ്ങനെ പതിനാറാമത്തെ വയസിൽ ആദ്യമായി മോഡലിങ് ചെയ്തു. കോളേജ് പഠനത്തോടൊപ്പം തന്നെ സിനിമാ നിർമാണവും തരിണി പഠിച്ചു. 


അഭിനയത്തിനും മോഡലിങ്ങിനും പുറമേ പരസ്യചിത്രങ്ങൾ, സ്‌പോൺസർഷിപ്പ് എന്നിവയിലൂടെ ഒരു കോടിക്ക് പുറത്താണ് താരിണിയുടെ മൂല്യം എന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ ആഡംബര ഭവനവും ഓഡി കാറും താരിണിക്ക് സ്വന്തമായിട്ടുണ്ട് എന്ന് വിവാഹനിശ്ചയ സമയത്തുതന്നെ വാർത്തകൾ വന്നിരുന്നു.


മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ സ്ഥാനങ്ങളും തരിണി സ്വന്തമാക്കിയിട്ടുണ്ട്. 2022ൽ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തിലും തരിണി പങ്കെടുത്തിരുന്നു. 23 കാരിയാണ് താരിണി. കാളിദാസുമായി ഏഴുവയസ്സ് വ്യത്യാസം.


വിവാഹത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രീ വെഡ്ഡിം​ഗ് ചടങ്ങിന്റെ ഫോട്ടോകളും വീഡിയോകളും, കാളിദാസിന്റേയും ജയറാമിന്റേയും വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ കലിംഗരായർ ഫാമിലിയെ കുറിച്ച് നിരവധി കേട്ടിട്ടുണ്ട്. എന്നാൽ ആ ഫാമിലിയിൽ നിന്നും എന്റെ വീട്ടിലേക്ക് മരുമകളായി തരിണി വന്നതിന് ദൈവത്തോട് നന്ദി പറയുകയാണ്. ​തരിണി ഞങ്ങളുടെ മരുമകളല്ല മകൾ തന്നെയാണ്', എന്നാണ് ജയറാം പറഞ്ഞത്. 


എന്റെ ജീവതത്തിലെ ഏറ്റവും പ്രധാനപ്പെട്ട, സന്തോഷകരമായ നിമിഷമാണിത്. തരിണിയ്ക്ക് ഒപ്പം ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നായിരുന്നു കാളിദാസിന്റെ വാക്കുകൾ. 


ഡിസംബർ 8ന് ​ഗുരുവായൂരിൽ വെച്ചാണ് ഇരുവരുടെയും വിവാഹം. നവംബർ പത്തിന് ആയിരുന്നു വിവാഹ നിശ്ചയം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.