അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ വൻ കുതിപ്പുമായി കൽക്കി 2898 എഡി. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ വൻ കുതിപ്പാണ് കൽക്കി 2898 എഡിയുടെ അഡ്വാൻസ് ബുക്കിലിൽ രേഖപ്പെടുത്തുന്നത്. ജൂൺ 26ന് ആണ് വിദേശത്ത് ചിത്രത്തിന്റെ പ്രീമിയർ നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്താണ് കൽക്കി 2898 എഡി തുടങ്ങുകയെന്നും അവസാനിക്കുന്നത് 2898 എഡിയിൽ ആയിരിക്കുമെന്നും സംവിധായകൻ നാ​ഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. 6000 വർഷങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കഥയാണിതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു.


ALSO READ: എംഎ നിഷാദിന്റെ പുതിയ ചിത്രം "ഒരു അന്വേഷണത്തിന്റെ തുടക്കം" ഷൂട്ടിംഗ് പൂർത്തിയായി


പ്രഭാസ് നായകനാകുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തിൽ ദീപിക പദുക്കോൺ നായികയായി എത്തുമ്പോൾ കമലഹാസനും അമിതാഭ് ബച്ചനും പ്രധാന വേഷങ്ങളിൽ എത്തുന്നു. കൽക്കി 2898 എഡി ടൈം ട്രാവൽ ചിത്രമല്ലെന്ന് സംഭാഷണ രചയിതാവ് സായ് മാധവ് ബുറ വ്യക്തമാക്കിയിരുന്നു.


സംവിധായകൻ നാ​ഗ് അശ്വിൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സി അശ്വിനി ദത്താണ് ചിത്രത്തിന്റെ പ്രധാന നിർമാതാവ്. വൈജയന്തി മൂവീസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് നാരായണനാണ് കൽക്കി 2898 എഡിയുടെ സം​ഗീതം ഒരുക്കിയിരിക്കുന്നത്. പിആർഒ- ശബരി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.