Oru Anweshanathinte Thudakkam: എംഎ നിഷാദിന്റെ പുതിയ ചിത്രം "ഒരു അന്വേഷണത്തിന്റെ തുടക്കം" ഷൂട്ടിംഗ് പൂർത്തിയായി

Oru anweshanathinte thudakkam movie: ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വലിയ താരനിരയാണ് ചിത്രത്തിൽ ഒന്നിക്കുന്നത്. ചെറുതും വലുതുമായ വേഷങ്ങളിൽ ഏകദേശം 64 താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 12:16 PM IST
  • എംഎ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം
  • ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് വലിയ താര നിര ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത്
Oru Anweshanathinte Thudakkam: എംഎ നിഷാദിന്റെ പുതിയ ചിത്രം "ഒരു അന്വേഷണത്തിന്റെ തുടക്കം" ഷൂട്ടിംഗ് പൂർത്തിയായി

സംവിധായകൻ, നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനായ എംഎ നിഷാദ് ഒരുക്കുന്ന പുതിയ ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൽ നാസറാണ് വലിയ താര നിര ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി സംവിധായകൻ എം എ നിഷാദ് തന്റെ സമൂഹമാധ്യമ പേജിലൂടെ അറിയിച്ചു. ദുബായ്, കോട്ടയം, കുട്ടിക്കാനം, വാഗമൺ, പഞ്ചാബ് എന്നിവിടങ്ങളിളായി 52 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

പേര് സൂചിപ്പിക്കും പോലെ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി എം കുഞ്ഞിമൊയ്തീൻ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത് ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് എം എ നിഷാദ് ഈ കഥ രൂപപ്പെടുത്തിയത്. ദീർഘകാലം ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനാണ് കുഞ്ഞുമൊയ്തീൻ. ഡിഐജി റാങ്കിൽ സർവീസിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് രണ്ട് തവണ രാഷ്ട്രപതിയുടെ സ്വർണ മെഡൽ ലഭിച്ചിട്ടുണ്ട്.

ALSO READ: 'പെപ്പെ 13'; ആന്റണി വര്‍ഗീസിന്റെ ആക്ഷൻ ചിത്രം ഒരുങ്ങുന്നു

ചെറുതും വലുതുമായ വേഷങ്ങളിൽ ഏകദേശം 64 താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്‌, സമുദ്രകനി, അശോകൻ, സുധീഷ്, ബൈജു സന്തോഷ്‌, ശിവദ, ദുർഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോൾ, ആഭിജ, ഉമാ നായർ, വിജയ് ബാബു, ജാഫർ ഇടുക്കി, സുധീർ കരമന, ഇർഷാദ്, രമേശ്‌ പിഷാരടി, ജോണി ആന്റണി, കൈലാഷ്, പ്രശാന്ത് അലക്സാണ്ടർ, ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, കലാഭവൻ ഷാജോൺ, സായികുമാർ, കോട്ടയം നസീർ, കലാഭവൻ നവാസ്, ജോണി ആന്റണി, പി ശ്രീകുമാർ, ശ്യാമപ്രസാദ്, ബാബു നമ്പൂതിരി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

പ്രമോദ് വെളിയനാട്, നവനീത് കൃഷ്ണ, സന്ധ്യ മനോജ്‌, പൊന്നമ്മ ബാബു, സ്മിനു സിജോ, അനു നായർ, സിനി എബ്രഹാം, ദിൽഷ പ്രസാദ്, ഗൗരി പാർവതി, മഞ്ജു സുഭാഷ്, ജയകൃഷ്ണൻ, ജയകുമാർ, ജയശങ്കർ, അനീഷ് ഗോപാൽ, ചെമ്പിൽ അശോകൻ, ചാലി പാലാ, രാജേഷ് അമ്പലപ്പുഴ, അനീഷ് കാവിൽ, നവനീത് കൃഷ്ണ, ലാലി പി എം, അനന്തലക്ഷ്മി, അനിതാ നായർ, ഗിരിജാ സുരേന്ദ്രൻ, ഭദ്ര, പ്രിയാ രാജീവ്‌, അഞ്ജലീന എബ്രഹാം, ജെനി, അഞ്ചു ശ്രീകണ്ഠൻ  എന്നിവർക്കൊപ്പം സംവിധായകൻ എംഎ നിഷാദും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ALSO READ: വിജയകരമായി പ്രദർശനം തുടർന്ന് മഹാരാജ; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് വിജയ് സേതുപതി

ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത് വിവേക് മേനോൻ ആണ്. സംഗീതം- എം ജയചന്ദ്രൻ, എഡിറ്റർ- ജോൺകുട്ടി, കോസ്റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണക്സ് സേവ്യർ, വരികൾ- പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി, ഓഡിയോഗ്രാഫി- എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- ബെന്നി, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, ആർട്ട് ഡയറക്ടർ- ഗിരീഷ് മേനോൻ, പശ്ചാത്തല സം​ഗീതം- മാർക്ക് ഡി മൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- കൃഷ്ണകുമാർ.

അസോസിയേറ്റ് ഡയറക്ടർ- രമേശ്‌ അമാനത്ത്, പ്രൊഡക്ഷൻ ഇൻ ചാർജ്- റെനി അനിൽകുമാർ, ത്രിൽസ്- ഫീനിക്സ് പ്രഭു, ബില്ല ജഗൻ, പിആർഒ- വാഴൂർ ജോസ്, എ എസ് ദിനേശ്, സ്റ്റിൽസ്- ഫിറോസ് കെ ജയേഷ്, കൊറിയോഗ്രാഫർ- ബ്രിന്ദ മാസ്റ്റർ, വി എഫ് എക്സ്- പിക്ടോറിയൽ, പി ആർ ആൻഡ് മാർക്കറ്റിംഗ്- തിങ്ക് സിനിമ, ഡിസൈൻ- യെല്ലോ യൂത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News