Kalki 2898 AD Review: ഹോളിവുഡ് സ്റ്റൈലല്ല... ഇത് ഇന്ത്യൻ മാർവലെന്ന് ആരാധകർ; ബ്രഹ്മാണ്ഡ ദൃശ്യാനുഭവം ഒരുക്കി കൽക്കി- റിവ്യൂ
Kalki 2898 AD Movie Review: നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
കൽക്കി 2898 എഡിയുടെ ആദ്യ ഷോകൾ പ്രദർശനം തീരുമ്പോൾ തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണങ്ങളുമായാണ് പ്രേക്ഷകർ പുറത്തിറങ്ങുന്നത്. പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നാഗ് അശ്വിന്റെ സംവിധാന മികവിനും പ്രഭാസ്, ദീപിക പദുക്കോൺ, അമിതാഭ് ബച്ചൻ, കമൽഹാസൻ എന്നിവരുടെ പ്രകടനങ്ങൾക്കും പ്രേക്ഷകർ കയ്യടി നൽകുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി ഒരു സയൻസ് ഫിക്ഷൻ ചിത്രമാണ്. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, ദിഷാ പഠാനി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ALSO READ: കളക്ഷനിൽ കുതിക്കുമോ കൽക്കി? റിലീസിന് മുന്നേ ആഗോളതലത്തിൽ 100 കോടി ഉറപ്പിച്ചു
ചിത്രത്തിൽ വില്ലനായാണ് കമൽഹാസൻ എത്തുന്നത്. ദുൽഖർ സൽമാൻ, എസ്എസ് രാജമൗലി, വിജയ് ദേവരകൊണ്ട തുടങ്ങിയവർ ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്നു. 600 കോടി രൂപ ബജറ്റിലൊരുക്കിയ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
ഹോളിവുഡ് സൈറ്റൽ ചിത്രം എന്ന പതിവ് പല്ലവികൾക്ക് അപ്പുറം ഇതൊരു ഇന്ത്യൻ വിസ്മയമാണെന്നാണ് പ്രേക്ഷകർ പറയുന്നത്. മഹാഭാരത്തിൽ നിന്ന് ഇൻസ്പെയർ ചെയ്ത് നാഗ് അശ്വൻ ഒരുക്കിയ വിസ്മയമാണ് കൽക്കി. മഹാഭാരത യുദ്ധം നടന്ന് ആറായിരം വർഷങ്ങൾക്ക് ശേഷമുള്ള ഇന്ത്യയെയാണ് നാഗ് അശ്വിൻ ഭാവനാത്മകമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്.
ALSO READ: ഇതൊരു ബ്രഹ്മാണ്ഡ സംഭവം; കല്‍ക്കി 2898 AD ട്രെയിലര്‍ പുറത്ത്
അശ്വത്ഥാത്മാവിന്റെ കഥയുമായി ബന്ധപ്പെട്ടാണ് ചിത്രം സഞ്ചരിക്കുന്നത്. കാശി, ശംഭാല, കോംപ്ലക്സ് എന്നീ മൂന്ന് സ്ഥലങ്ങളിലായാണ് കഥ നടക്കുന്നത്. ടെക്നിക്കൽ ബ്രില്ല്യന്റുകൾ ഒരുക്കി വച്ച ചിത്രമാണ് കൽക്കി 2898 എഡി. തിരശീലയ്ക്ക് മുന്നിലും പിന്നിലും കൽക്കി ടീം സർപ്രൈസുകൾ ഒരുക്കിവച്ചിരിക്കുന്നു.
സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരിക്കുന്നു. ആഗോളതലത്തിലുള്ള ചിത്രങ്ങളോട് കിടപിടിക്കുന്ന ഒരു ചിത്രം ഇന്ത്യയിൽ നിന്ന് ഇറങ്ങിയിരിക്കുന്നുവെന്ന് നിസംശയം പറയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.