കൊച്ചി : വീണ്ടും ഫാത്തിമ എന്ന കഥാപാത്രമായി കല്യാണി പ്രിയദർശനെത്തുന്നു. നവാഗതനായ മനു സി കുമാർ ഒരുക്കുന്ന ശേഷം മൈക്കിൽ ഫാത്തിമ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായിട്ടാണ് കല്യാണിയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും മോഷൻ പോസ്റ്ററും അവതരിപ്പിച്ചു. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നീ ബാനറിൽ സുധൻ സുന്ദരവും ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയത്തിലൂടെ സംഗീത സംവിധായകനായ ഹെഷാം അബ്ദുൽ വഹാബാണ് ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത്. സംവിധായകനായ മനു തന്നെയാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്താന കൃഷ്ണനാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. കിരൺ ദാസാണ് എഡിറ്റർ.


ALSO READ : Kothu Movie MAking Video : കൊത്ത് മേക്കിങ് വീഡിയോ പുറത്തുവിട്ടു; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്



അതേസമയം ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളുടെ പേര് വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടില്ല. ടൊവീനോ തോമസ് ചിത്രം മിന്നൽ മുരളിയിലെ നായിക ഫെമിന ജോർജും സിനിമയിൽ പ്രധാനപ്പെട്ട വേഷം അവതരിപ്പിക്കുന്നുണ്ട്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഒടിടി അവകാശം.


ഏറ്റവും അവസാനമായി കല്യാണി പാത്തുയായി എത്തിയത് ടൊവീനോ ചിത്രം തല്ലുമാലയിലാണ്. വ്ളോഗർ പാത്തുയെന്ന കഥാപാത്രത്തെയാണ് കല്യാണി തല്ലുമാലയിൽ അവതരിപ്പിച്ചിരുന്നത്. 2022ലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം 70 കോടിയിലേറെയാണ് 30 ദിവസം ആഗോളതലത്തിൽ സ്വന്തമാക്കിയത്. തുടർന്ന് ചിത്രം നെറ്റ്ഫ്ലിക്സിൽ ഇന്ന് സെപ്റ്റംബർ 11 മുതൽ സംപ്രേഷണം ചെയ്ത് തുടങ്ങുകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.