Mumbai: 67-ാം ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടിയ്ക്കുള്ള അവാർഡ് നേടിയതിന്  തൊട്ട് പിന്നാലെ 34-ാം ജന്മദിനം ആഘോഷിക്കുകയാണ് കങ്കണ റണാവത് (Kangana Ranaut). ഇന്ന് തലൈവിയുടെ (Thalaivi) ട്രെയ്‌ലർ പുറത്ത് വിട്ട് കൊണ്ടാണ് ഈ ബോളിവുഡ് താരം തന്റെ ജന്മദിനം ആഘോഷിക്കുന്നത്. കങ്കണയുടെ വരാനിരിക്കുന്ന 5 ചിത്രങ്ങൾ ഏതൊക്കെയാണന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

തലൈവി 


സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്ന ജയലളിതയുടെ കഥ പറയുന്ന തലൈവിയാണ് (Thalaivi) കങ്കണയുടെ പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുന്ന സിനിമ. കങ്കണ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ പ്രകാശ് രാജ്, അരവിന്ദ് സ്വാമി, ജിഷു സെൻഗുപ്ത, മധു എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എ എൽ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യും.


ALSO READ: Kangana Ranaut: ശക്തമായ കഥാപാത്രങ്ങളും,അഭിനയ മുഹൂർത്തങ്ങളും


താകത്ത് 


കങ്കണ റണാവത് ആക്ഷൻ നായികയായി എത്തുന്ന ചിത്രമാണ് (Cinema) താകത്ത്. താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു നാഴിക കല്ലാകാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രസ്നീഷ് ഘായ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ചിന്തൻ ഗാന്ധിയും റിനീഷ് രവീന്ദ്രനും ചേർന്നാണ്. 


ALSO READ: Covid 19: Bollywood നടൻ Kartik Aaryan ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു


തേജസ്


ഒരു എയർ ഫോഴ്സ് പൈലറ്റിന്റെ കഥപറയുന്ന തേജസാണ് ജനങ്ങൾ കാത്തിരിക്കുന്ന മറ്റൊരു ചിത്രം, ചിത്രത്തിൽ പൈലറ്റ് ആയി ആണ് കങ്കണ (Kangana Ranaut) എത്തുന്നത്. റോണി സ്ക്രൂവാലയുടെ ആർഎസ്വിപി നിർമ്മിക്കുന്ന ചിത്രം സർവേഷ് മേവരായാണ് സംവിധാനം ചെയ്യുന്നത്. 


ഇന്ദിരാ ഗാന്ധിയെ കുറിച്ചുള്ള സിനിമ 


സായി കബീറിന്റെ പൊളിറ്റിക്കൽ ഡ്രാമയിൽ ഇന്ദിര ഗാന്ധിയായി (Indira Gandhi) കങ്കണ എത്തുന്നുണ്ട്. ഇത് ഇന്ദിര ഗാന്ധിയുടെ ജീവിതകഥയല്ലെന്നും ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, അടിയന്തര അവസ്ഥ എന്നിവ ഉൾപ്പെട്ട ആ കാലഘട്ടത്തിന്റെ കഥയാണെന്നും കങ്കണ അറിയിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വന്നിട്ടില്ല.


ALSO READ: Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് തിയേറ്ററുകളില്‍


മണികർണിക റിട്ടേൺസ്: ദി ലെജന്റ് ഓഫ് ദിദ്ദ


മണികർണിക റിട്ടേൺസ്: ദി ലെജന്റ് ഓഫ് ദിദ്ദ കശ്മീരിലെ (Kashmir) ആദ്യ സ്ത്രീ ഭരണാധികാരിയായിരുന്ന ദിദ്ദ രാജകുമാരിയുടെ കഥ പറയുന്ന ചിത്രമാണ്. മണികര്ണികയുടെ രണ്ടാം ഭാഗമായി ആണ് ചിത്രം എത്തുന്നത്. 2022 ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.