'തലൈവി'യാകാന്‍ ഹോർമോൺ ഗുളികകള്‍ -വെളിപ്പെടുത്തി കങ്കണ

തമിഴക തലൈവിയുടെ കഥ ബിഗ്‌സ്ക്രീനിലെത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്‌ 'തലൈവി'. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ചലച്ചിത്ര താരം കങ്കണ റണാവത്താണ് തലൈവിയായി പ്രത്യക്ഷപ്പെടുന്നത്.

Last Updated : Feb 25, 2020, 06:41 PM IST
'തലൈവി'യാകാന്‍ ഹോർമോൺ ഗുളികകള്‍ -വെളിപ്പെടുത്തി കങ്കണ

തമിഴക തലൈവിയുടെ കഥ ബിഗ്‌സ്ക്രീനിലെത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ്‌ 'തലൈവി'. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ചലച്ചിത്ര താരം കങ്കണ റണാവത്താണ് തലൈവിയായി പ്രത്യക്ഷപ്പെടുന്നത്.

തമിഴില്‍ 'തലൈവി' എന്നും ഹിന്ദിയില്‍ 'ജയ' എന്നും പേരിട്ടിരിക്കുന്ന ചിത്ര൦ മലയാളത്തിലും തെലുങ്കിലും എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലെ കങ്കണയുടെ ആദ്യ ലുക്ക്‌ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പച്ചസാരി ഉടുത്തുള്ള കങ്കണയുടെ രൂപമാറ്റത്തിന് ഏറെ ട്രോളുകൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.

 
 
 
 

 
 
 
 
 
 
 
 
 

Revealing Kangana's look from the film, #Thalaivi on the occasion of 72nd Birth Anniversary of #Jayalalitha. The film is based on the story of the life of J. Jayalalithaa, and touts to shed light on the lesser known aspects of her life.

A post shared by Kangana Ranaut (@team_kangana_ranaut) on

ഇപ്പോഴിതാ, ഫസ്റ്റ് ലുക്കിൽ നേരിട്ട വിമർശനങ്ങൾക്ക് മറുപടിയായി പുതിയ ലുക്ക്‌ പങ്കുവച്ചിരിക്കുകയാണ് കങ്കണ. ജയലളിതയുമായി അസാമാന്യമായ സാമ്യമാണ് കങ്കണയ്ക്ക് പുതിയ ലുക്കിലുള്ളത്.

ജയലളിതയുടെ ജന്മദിനത്തില്‍ തന്നെയാണ് കങ്കണയുടെ പുതിയ ലുക്ക്‌ പുറത്തുവിട്ടിരിക്കുന്നത്. team_kangana_ranaut എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ലുക്ക് പങ്കുവച്ചിരിക്കുന്നത്.  

തലൈവിക്കു വേണ്ടി മൊത്തത്തില്‍ വലിയ മാറ്റങ്ങളാണ് കങ്കണ വരുത്തുന്നത്. ജയലളിതയാകാൻ വേണ്ടി ആറു കിലോ ഭാരമാണ് താരം കൂട്ടിയത്. ചെറിയ ഡോസിൽ ഹോർമോൺ ഗുളികകളും ഭാരം കൂട്ടാനാവശ്യമായ ആഹാരങ്ങളും കഴിച്ചിരുന്നതായി താരം പറഞ്ഞു.

ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ് തലൈവിയ്ക്ക് തിരക്കഥയൊരുക്കുന്നത്.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. മദന്‍ കര്‍കിയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റി൦ഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്.

Trending News