Karikku Arjun Ratan | `മാമനോടൊന്നും തോന്നല്ലേ മക്കളെ`! കരിക്കിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു
ശിഖാ മനോജ് എന്ന് പ്രതിശ്രുതവധുവിന്റെ പേര്.
കൊച്ചി : യുട്യൂബിലെ വെബ് സീരിസ് നിർമാതാക്കളായ കരിക്കിലെ (Karikku) പ്രമുഖ താരം അർജുൻ രത്തൻ (Arjun Ratan) വിവാഹിതനാകാൻ ഒരുങ്ങുന്നു. അർജുൻ തന്റെ വിവാഹം നിശ്ചിയം കഴിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയിയിൽ പങ്കുവെച്ചിട്ടുണ്ട്.
"ഇത് ഇപ്പോൾ ഔദ്യോഗികമായി" എന്ന് അടിക്കുറപ്പ് നൽകിയാണ് താരം തന്റെ പ്രിയതമയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ശിഖാ മനോജ് എന്ന് പ്രതിശ്രുതവധുവിന്റെ പേര്.
ALSO READ : 83 Malayalam : രണ്‍വീര്‍ സിംഗിന്റെ '83' പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് മലയാളത്തിലെത്തിക്കുന്നു
നിലവിൽ കരിക്ക് ടീമിലെ കണ്ടന്റെ പ്രൊഡ്യൂസറാണ് അർജുൻ. ആദ്യ സീരിസായ തേരാ പാരയിൽ ബ്രിട്ടോ എന്ന കഥാപാത്രത്തിലൂടെയാണ് അർജുൻ കരിക്കിന്റെ ഭാഗമാകുന്നത്. സ്മൈൽ പ്ലീസ് എന്ന എപ്പിസോഡ് വീഡിയോയിൽ "മാമനോടൊന്നും തോന്നല്ലേ മക്കളെ" എന്ന ഡയലോഗാണ് വലിയ ആരാധക ശ്രദ്ധ നേടിയതാണ്.
ALSO READ : Christmas സമ്മാനവുമായി കരിക്കിന്റെ ജിഞ്ച
കരിക്കിന് പുറമെ അർജുൻ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മിഥുൻ മാനുവേൽ ചിത്രം അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ഫഹദ് ഫാസിലിന്റെ ട്രാൻസ് എന്നീ സിനിമകളിലൂടെയാണ് അർജുൻ ബിഗ് സ്ക്രീനിലെത്തിട്ടുള്ളത്.
താരത്തിന്റെ നിശ്ചയത്തിന് കരിക്ക് ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...