Christmas സമ്മാനവുമായി കരിക്കിന്റെ ജിഞ്ച

കരിക്കിന്റെ പുതിയ വീഡിയോക്ക് വൻ പ്രേഷക പ്രശംസ. ചിരിക്കൊപ്പം മികച്ച സസ്പെൻസുമായി പുതിയ വീഡിയോ ഡിജെ പാർട്ട് 2

Written by - Zee Malayalam News Desk | Last Updated : Dec 25, 2020, 06:58 PM IST
  • കരിക്കിന്റെ പുതിയ വീഡിയോക്ക് വൻ പ്രേക്ഷക പ്രശംസ
  • ചിരിക്കൊപ്പം മികച്ച സസ്പെൻസുമായി പുതിയ വീഡിയോ ഡിജെ പാർട്ട് 2
  • ഇതനോടകം 3.5 മില്ല്യൺ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്
Christmas സമ്മാനവുമായി കരിക്കിന്റെ ജിഞ്ച

കൊച്ചി: പ്രമുഖ മലയാളം You Tube Channel കരിക്കിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി. തമാശകൾക്കൊപ്പം സസ്പെൻസും ചേർത്താണ് ഇത്തവണ കരിക്ക തങ്ങളുടെ പ്രേഷകർക്കായി പുതിയ വീഡിയോ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇറക്കിയ ഡിജെ എന്ന് വീഡിയോയുടെ രണ്ടാം ഭാ​ഗമായ ഡിജെ പാർട്ട് 2 വാണ് ക്രിസമസ് തലേന്ന് കരിക്ക് തങ്ങളുടെ യൂട്യൂബ് ചാനലിലുടെ റിലീസ് ചെയ്തത്.

ഓഫീസുമായി ബന്ധപ്പെടുത്തി മോഷണത്തിലേക്കെത്തുന്ന കഥയാണ് ഡിജെയിലൂടെ കരിക്ക് (Karikku) അവതരിപ്പിക്കുന്നത്. ഓരോ വീഡിയോ ഇറക്കുമ്പോഴും മലയാളി പ്രഷകർക്ക് പുതിയ ഡയലോ​ഗുകൾ സമ്മാനിക്കുന്ന കരിക്ക് പുതിയ വീഡിയോയിലും ഒന്ന് അവതരിപ്പിക്കുന്നുണ്ട്, ജിഞ്ച. ജിഞ്ചയിലൂടെ ബാക്കി കഥ പറയുമ്പോൾ ഒളിപ്പിച്ച വെച്ച ഒരു ക്ലൈമാക്സും നൽകി പ്രേഷകരെ സംതൃപ്തിരാക്കിയാണ് ഡിജെ പാർട്ട് 2 അവസാനിക്കുന്നത്. 

ALSO READ: SHE Online Short Film Festival ന് പിന്തുണയുമായി മോഹൻലാലും മഞ്ജു വാര്യരും

വലിയ പ്രേഷക പ്രശംസ നേടിയ ഫാമിലി പാക്കിലെ പോലെ ചില പദപ്രയോഗങ്ങിളിലെയും പ്രവർത്തികളിലെയും പൊളിറ്റിക്കൽ കറക്ടനെസ് ഇത്തവണ ഡി‍ജെയിലും പ്രകടമാക്കിട്ടുണ്ട്. കഥയുടെ ഒരു സന്ദർഭത്തിൽ ആദിവാസി എന്ന് ലോലൻ (ശബരീഷ്) ചെയ്ത കഥപാത്രം പറയുമ്പോൾ അത് തിരുത്തി കാട്ടിൽ താമിസിക്കുന്ന മനുഷ്യൻ എന്ന് ജോർജ് (അനു കെ അനിയൻ) പറയുന്നത് ഇതിന്റെ ഉദ്ദോഹരണമാണ്. കൂടെ ആരും അറിയിത്തതും എല്ലാവരു കൊതിക്കുന്ന ഒരു അത്ഭുത പാനീയം ജിഞ്ച പ്രേഷകർക്ക് നൽകിയാണ് വീഡിയോ അവസാനിക്കുന്നത്. ഏകദേശം അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോക്ക് ഇതിനോടകം 3.5 മില്ല്യൺ വ്യൂവ്സും ലഭിച്ചു കഴിഞ്ഞു.

ALSO READ: ഈ ഗുഹയില്‍ വസിക്കുന്നത് മൃഗങ്ങള്‍ ആല്ല, മനുഷ്യര്‍ തന്നെ..! കോടികള്‍ വിലമതിക്കുന്ന ആഡംബര ഗുഹ...!!

ആരാധകർ ജോർജ് എന്ന് വിളിക്കുന്ന അനു കെ അനിയനും, ലോലനെന്ന ശബരീഷ് സജ്ജിനും, സുര എന്ന് വിളിപ്പേരുള്ള കൃഷ്ണചന്ദ്രനുമാണ് വീഡിയോയിൽ പ്രധാന കഥാപാത്രങ്ങൾ. കൃഷ്ണചന്ദ്രൻ തന്നെയാണ് വീഡിയോ സംവിധാന ചെയ്തിരിക്കുന്നത്. അനു.കെ.അനിയനും കൃഷ്ണചന്ദ്രനും ചേർന്ന് കഥ നിർമിച്ചിരിക്കുന്നത്. 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News