സച്ചിയുടെ സ്വപ്നം പോലെ... തമിഴില്‍ അയ്യപ്പനും കോശിയുമാകാന്‍ കാര്‍ത്തിയും പാര്‍ഥിപനും!!
ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍റെ വേഷം സൂര്യയും പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം കാര്‍ത്തിയും അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
പൃഥ്വിരാജ്-ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത മലയാളം ചലച്ചിത്രമാണ് 'അയ്യപ്പനും കോശിയും'. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുകയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, തമിഴില്‍ ആരോക്കെയാകും അയ്യപ്പനും കോശിയുമാകുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ലഭിച്ചിരുന്നില്ല.
'അയ്യപ്പനും കോശിയും' ഇനി ഹിന്ദിയിലേക്ക്
താര സഹോദരന്മാരായ സൂര്യയും കാര്‍ത്തിയും തമിഴില്‍ അയ്യപ്പനെയും കോശിയെയും അവതരിപ്പിക്കുമെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍റെ വേഷം സൂര്യയും പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം കാര്‍ത്തിയും അവതരിപ്പിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ, കാര്‍ത്തിയും പാര്‍ഥിപനുമാണ് ചിത്രത്തില്‍ വേഷമിടുക എന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. ഇതായിരുന്നു അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ആഗ്രഹവും.
Viral Video: കൂള്‍ സിസ്റ്റേഴ്സ്; നഞ്ചിയമ്മയുടെ പാട്ടിന് ചുവടുവച്ച് ഐമയും സഹോദരിമാരും!!
കോശിയായി കാര്‍ത്തിയും അയ്യപ്പന്‍ നായരായി പാര്‍ഥിപനുമാണ് വേഷമിടുക. എന്നാല്‍, ചിത്രം സംവിധാനം ചെയ്യുന്നത് ആരാണെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. നിര്‍മ്മാതാവ് കതിര്‍സേനനാകും ചിത്രം നിര്‍മ്മിക്കുക. ആടുകളം, ജിതര്‍തണ്ട, പൊള്ളാതവന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് കതിര്‍സേനന്‍. എന്നാല്‍, ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ ധനുഷും വിജയ് സേതുപതിയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
മരിച്ചാലും ജീവിക്കും... സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു!
നന്ദമൂരി ബാലകൃഷ്ണന്‍, റാണ ദഗുബാട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍റെ വേഷം നന്ദമൂരിയു൦ പൃഥ്വിരാജ് ചെയ്ത കോശിയുടെ വേഷം റാണയും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലുങ്കിലെ പ്രധാന നിര്‍മ്മാണ കമ്പനിയായ സിതാര എന്‍റര്‍ടെയ്ന്‍മെന്‍റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
'നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ച, ഒരു നഷ്ടം കൂടി...' സംവിധായകന്‍ സച്ചി അന്തരിച്ചു
ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോൺ എബ്രഹാം ആണ്. അദ്ദേഹത്തിന്‍റെ ജെ.എ എൻറർടെയ്ൻമെൻറ്സാണ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷ൦ സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. അനാര്‍ക്കലിയാണ് ഇതിനു മുന്‍പ് പുറത്തിറങ്ങിയ സച്ചിയുടെ ചിത്രം.
'അയ്യപ്പനും കോശിയും' സംവിധായകന്‍ സച്ചി വെന്‍റിലേറ്ററില്‍, നില ഗുരുതരം!!
സംവിധായകന്‍ രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന് വേണ്ടിയുള്ള സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് ജേക്‌സ് ബിജോയ് ആണ്. പതിനെട്ടാംപടി, ഫൈനല്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുധീപ് ക്യാമറ ചെയ്ത ചിത്രം കൂടിയാണിത്.