'അയ്യപ്പനും കോശിയും' ഇനി ഹിന്ദിയിലേക്ക്

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി സച്ചി രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'.   

Last Updated : May 26, 2020, 11:38 PM IST
'അയ്യപ്പനും കോശിയും' ഇനി ഹിന്ദിയിലേക്ക്

മലയാള ചിത്രമായ 'അയ്യപ്പനും കോശിയും' ഇനി ഹിന്ദിയിലേക്ക്.  കേൾക്കുമ്പോൾ വിശ്വസിക്കാൻ കഴിയുന്നില്ലയെങ്കിലും സംഭവം സത്യമാണ്.  

പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി സച്ചി രചനയും സംവിധാനവും ചെയ്ത ചിത്രമായിരുന്നു 'അയ്യപ്പനും കോശിയും'. ചിത്രം തമിഴിലേക്കും, തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നു എന്ന വാര്‍ത്തകള്‍ക്ക് പുറകെയാണ് ഹിന്ദിയിലേക്കും എന്ന വാർത്തയും പുറത്തുവന്നത്. 

Also read: അറിഞ്ഞോ... നമ്മുടെ കല്യാണിയുടെ കല്യാണം കഴിഞ്ഞു!! 

ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയതാരാണെന്ന് അറിയണ്ടേ അത് മറ്റാരുമല്ല ബോളിവുഡ് താരം ജോൺ എബ്രഹാം ആണ്.  അദ്ദേഹത്തിന്റെ  ജെ. എ എൻറർടെയ്ൻമെൻറ്സാണ് ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്. ഇക്കാര്യം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. 

 

 

അയ്യപ്പനും കോശിയും ആക്ഷനും കഥയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണെന്നും ഇതുപോലുള്ള നല്ല സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാനാണ് ജെ. എ എൻറർടെയ്ൻമെൻറ്  ശ്രമിക്കാറുള്ളതെന്നും ഈ സിനിമയുടെ ഹിന്ദി റീമേക്കിലൂടെ  നിങ്ങൾക്ക് മികച്ച സിനിമാ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ജോൺ എബ്രഹാം ട്വീറ്റ് ചെയ്തത്. 

ഈ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിൽ ബിജുമേനോൻ അഭിനയിച്ച അയ്യപ്പൻ നായരായി നന്ദമൂരി ബാലകൃഷ്ണയും പൃഥ്വിരാജ് അഭിനയിച്ച കോശിയായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന.  തെലുങ്ക് നിർമ്മാണ കമ്പനിയായ സിതാര എൻറർടെയ്ൻമെൻറ്സ് ആണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. 

Also read: ഉത്ര കൊലപാതകം: വാവ സുരേഷ് സാക്ഷിയാകും, മൊഴി നിർണ്ണായകം 

അതുപോലെ തന്നെ തമിഴ് റീമേക്കിൽ ബിജുമേനോൻ അഭിനയിച്ച അയ്യപ്പൻ നായരായി വിജയ് സേതുപതിയും പൃഥ്വിരാജ് അഭിനയിച്ച കോശിയായി ധനുഷും അഭിനയിക്കുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.  

മലയാളത്തിൽ മികച്ച പ്രകടനവും അതുപോലെ പ്രേക്ഷക പ്രതികരണവും നേടിയ ഈ സിനിമ തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും നല്ലൊരു പ്രകടനം തന്നെ കാഴ്ചവയ്ക്കുമെന്ന കാര്യത്തിൽ സംശയമില്ല.  

Trending News