Mumbai: ബോളിവുഡ് താരം കത്രീന കൈഫിന് (Katrina Kaif) ചൊവ്വാഴ്ച്ച കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം പ്രേക്ഷകരെ വിവരം അറിയിച്ചത്. ഇപ്പോൾ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. അത് മാത്രമല്ല താൻ എല്ലാ സുരക്ഷാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും താരം അറിയിച്ചു. അത് കൂടാതെ തന്റെ സമ്പർക്കത്തിൽ വന്നവരോടെല്ലാം ഉടൻ തന്നെ കോവിഡ് ടെസ്റ്റ് നടത്തണമെന്നും താരം ആവശ്യപ്പെട്ടിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണയുടെ  (Corona) രണ്ടാം തരംഗം  രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നിരവധി ബോളിവുഡ് താരങ്ങൾക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.  അക്ഷയ് കുമാറിന്  (Akshay Kumar) കഴിഞ്ഞ ദിവസം  കൊറോണ സ്ഥിരീകരി ച്ചിരുന്നു. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചതായും വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. 


ALSO READ: Ram Setu: അക്ഷയ് കുമാര്‍ ആശുപത്രിയില്‍, 45 സഹതാരങ്ങള്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു


 തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് തന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അക്ഷയ് കുമാർ തന്നെ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു.  അതേസമയം, അക്ഷയ്‌ കുമാറിനെക്കൂടാതെ  Ram Setu ചിത്രത്തിലെ 45  സഹതാരങ്ങള്‍ക്കുകൂടി  കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ്  സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗവും ജൂണിയർ ആർട്ടിസ്റ്റുകളാണ്  എന്നാണ് റിപ്പോര്‍ട്ട്. 


ALSO READ: Akshay Kumar ന് കോവിഡ്, വീട്ടില്‍ നിരീക്ഷണത്തില്‍ ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന് താരം


അമീര്‍ ഖാന്‍, ആര്‍ മാധവന്‍, അലിയ ഭട്ട്, സഞ്ജയ ലീല ബന്‍സാലി, റ​ണ്‍ബീര്‍ കപൂര്‍, കാര്‍ത്തിക്ക് ആര്യന്‍ സോപ്‍ര്‍ട്സ് താരങ്ങളായ സച്ചിന്‍ തെന്‍ഡല്‍ക്കര്‍, യൂസഫ് പത്താന്‍, ഹര്‍മ്മന്‍ പ്രീത് കൗര്‍ എന്നിവര്‍ക്കൊക്കെ അടുത്തിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.