Akshay Kumar ന്റെ Atrangi Re യുടെ ഷൂട്ടിങ് പൂർത്തിയാക്കി; ധനുഷിനും സാറ അലി ഖാനും നന്ദി അറിയിച്ച് താരം

ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എൽ റായ് ആണ്.  ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹിമാൻഷു ശർമ്മയാണ്

Written by - Zee Malayalam News Desk | Last Updated : Mar 28, 2021, 12:41 PM IST
  • താരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പ്രേക്ഷകരെ അറിയിച്ചത്.
  • ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ധനുഷിനും സാറ അലി ഖാനും നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.
  • ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എൽ റായ് ആണ്.
  • ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹിമാൻഷു ശർമ്മയാണ്
Akshay Kumar ന്റെ Atrangi Re യുടെ ഷൂട്ടിങ് പൂർത്തിയാക്കി; ധനുഷിനും സാറ അലി ഖാനും നന്ദി അറിയിച്ച് താരം

Mumbai: അക്ഷയ് കുമാറിന്റെ (Akshay Kumar) ഏറ്റവും പുതിയ ചിത്രം അത്രഗി റേ യുടെ ഷൂട്ടിംങ്  പൂർത്തിയാക്കി. താരം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പ്രേക്ഷകരെ അറിയിച്ചത്.  ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ധനുഷിനും സാറ അലി ഖാനും നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല. ചിത്രം സംവിധാനം ചെയ്യുന്നത് ആനന്ദ് എൽ റായ് ആണ്. ഈ വിവരത്തോടൊപ്പം ചിത്രത്തിലെ അക്ഷയ് കുമാറിന്റെ ഫസ്റ്റ് ലൂക്കും അക്ഷയ് പങ്ക് വെച്ചിരുന്നു.

ചിത്രത്തിൽ സൂചിപ്പിക്കുന്നതനുസരിച്ച് അക്ഷയ് കുമാർ ഒരു മാന്ത്രികനായി എത്തുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അക്ഷയ് കുമാറും സാറ അലി ഖാനും (Sara Ali Khan) അഭിനയിക്കുന്ന ആദ്യ ആനന്ദ് എൽ റായ് ചിത്രമാണ് അത്രഗി റേ. അതെ സമയം രാഞ്‌ജാനയ്ക്ക് ശേഷം ആനന്ദ് എൽ റായും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് അത്രഗി റേ. ഇരുവരുടെയും ആദ്യ ചിത്രമായ രാഞ്‌ജാന വൻ വിജയമായിരുന്നു. 2013 ലാണ് ചിത്രം റിലീസ് ചെയ്‌തത്‌.

ALSO READ: Vikram Vedha ഹിന്ദിയിലെത്തുന്നു; Hrithik Roshan നും സൈഫ് അലി ഖാനും കേന്ദ്ര കഥാപാത്രങ്ങളാകും

ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹിമാൻഷു ശർമ്മയും ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഇർഷാദ് കമിലുമാണ്. ചിത്രം ആഗസ്റ്റ് 6 നാണ് റിലീസ് (Release) ചെയ്യുന്നത്. കളർ യെല്ലോ പ്രൊഡക്ഷൻസ്, ടി-സീരീസ്, അക്ഷയ് കുമാറിന്റെ (Akshay Kumar)  കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ കമ്പനികൾ സംയുക്തമായി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, ചിത്രത്തിന്റെ ഷൂട്ടിംഗ് 2020 മാർച്ചിൽ തന്നെ ആരംഭിച്ചിരുന്നെങ്കിലും ലോക്ക്ഡൗൺ മൂലം മാറ്റി വെച്ചു. മധുരൈ, ഡൽഹി, ആഗ്ര എന്നിവടങ്ങളിലായി ആണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ALSO READ: വില്ലുമായി നിൽക്കുന്ന രാംചരൺ RRR ൻറെ മറ്റൊരു പോസ്റ്റർ കൂടി പ്രേക്ഷകർ ഏറ്റെടുത്തു

അത്രഗി റേ കൂടാതെ ജാക്വലിൻ ഫെർണാണ്ടസ്, നുഷ്‌റത്ത് ഭരുച്ച എന്നിവർക്കൊപ്പം റാം സേതു എന്ന ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിക്കുന്നുണ്ട്. ഫർഹാദ് സാംജിയുടെ ബച്ചൻ പാണ്ഡെ ഇൻ പൈപ്പ്ലൈൻ, തമിഴ് സിനിമ വീര്ത്തിന്റെ റീമേക്ക്, സൂര്യവൻഷി (Sooryavanshi), രക്ഷ ബന്ധൻ, ബെൽ ബോട്ടം എന്നിവയാണ് അക്ഷയുടെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News