Katrina Kaif ന്റെ സഹോദരി Isabelle ന്റെ ചിത്രം മാർച്ച് 12ന് Netflix ലെത്തും; First Look Poster പുറത്തിറക്കി
ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോറിയോഗ്രാഫർ ആയിരുന്ന സ്റ്റാൻലി ഡി കോസ്റ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Mumbai: കത്രിന കൈഫിന്റെ (Katrina Kaif) അനിയത്തി ഇസബെൽ കൈഫിന്റെയും സൂരജ് പഞ്ചോളിയുടെയും ഡാൻസ് ചിത്രം "ടൈം ടു ഡാൻസ്" മാർച്ച് 12 ന് റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സിലാണ് (Netflix) ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി അറിയിച്ചതിനൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സൂരജ് പഞ്ചോളിയും ഇസബെല്ലയും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. കോറിയോഗ്രാഫർ ആയിരുന്ന സ്റ്റാൻലി ഡി കോസ്റ്റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്റ്റാൻലിയുടെയും ഇസബെല്ലിന്റെയും ആദ്യ ബോളിവുഡ് (Bollywood)ചിത്രം കൂടിയാണ് "ടൈം ടു ഡാൻസ്".
നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചിത്രത്തിന് റിലീസ് (Release)തീയതി ലഭിച്ചത്. ടി സീരീസ് (T-Series) തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി അന്നൗൻസ് ചെയ്തത്. തിങ്കളാഴ്ച്ചയാണ് റിലീസ് തീയതി അറിയിച്ചത്. ഒരു ഡാൻസ് മത്സരമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പോസ്റ്ററിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
ALSO READ: Bigg Boss Malayalam Season 3 മത്സരാർഥികൾക്ക് Drishyam 2 കാണാൻ അവസരമരുക്കി Mohanlal
റെമോ ഡിസൂസയുടെ ഭാര്യ ലസിലി ഡിസൂസയാണ് സിനിമ നിർമ്മിക്കുന്നത്. ടൈം ടു ഡാൻസ് കൂടാതെ ഇസബെൽ പുൽകിത് സമ്രാട് കേദ്രകഥാപാത്രമായി എത്തുന്ന സുസ്വാഗതം ഖുഷമദീദ് എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് താരം ഇൻസ്റ്റാഗ്രാമിലൂടെ (Instagram)പങ്ക് വെച്ചിരുന്നു. ചിത്രത്തിൽ പുൽകിത് ഡൽഹി സ്വദേശിയായ അമൻ എന്ന കഥാപാത്രത്തെയും ഇസബെൽ ആഗ്ര സ്വദേശിയായ നൂർ എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.
ALSO READ: Movie Release: Ayushmann Khurrana യുടെ Anek സെപ്റ്റംബർ 17ന് പ്രേക്ഷകരിലേക്കെത്തും
ഇത് കൂടാതെ ആയുഷ് ശർമ്മയോടൊപ്പം ക്വത എന്ന ചിത്രത്തിലും ഇസബെൽ അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2019 ഡിസംബറിൽ ആരംഭിച്ചിരുന്നു. ആയുഷ് സിനിമയിൽ ഒരു പട്ടാളക്കാരനായി ആണ് എത്തുന്നത്. കരൺ ലളിത് ബൂട്ടണി ആണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ഇസബെല്ലിന്റെ ആദ്യ ബോളിവുഡ് (Bollywood)ചിത്രം ഇതായിരിക്കുമെന്നാണ് വിശ്വസിച്ചിരുന്നത്. സൂരജ് പഞ്ചോളി ഇതിന് മുമ്പ് സാറ്റലൈറ്റ് ശങ്കർ എന്ന സിനിമയിലാണ് അഭിനയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...