Bigg Boss Malayalam Season 3 മത്സരാർഥികൾക്ക് Drishyam 2 കാണാൻ അവസരമരുക്കി Mohanlal

ആദ്യ ആഴ്ചയിലെ സ്പെഷ്യൽ ടാസ്ക്കിലൂടെയാണ് മത്സാരാർഥികൾ ദൃശ്യം 2 കാണാൻ അവസരം ലഭിച്ചത്. ദൃശ്യം 2 ന്റെ ട്രെയലർ കാണിച്ചതിന് ശേഷം നാല് ടീമായി തിരിഞ്ഞ് ദൃശ്യത്തിന് രണ്ടാം ഭാ​ഗത്തിന് മികച്ചൊരു കഥ കണ്ടെത്താനായിരുന്നു ടാസ്ക്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2021, 09:31 PM IST
  • ആദ്യ ആഴ്ചയിലെ സ്പെഷ്യൽ ടാസ്ക്കിലൂടെയാണ് മത്സാരാർഥികൾ ദൃശ്യം 2 കാണാൻ അവസരം ലഭിച്ചത്
  • ദൃശ്യം 2 ന്റെ ട്രെയലർ കാണിച്ചതിന് ശേഷം നാല് ടീമായി തിരിഞ്ഞ് ദൃശ്യത്തിന് രണ്ടാം ഭാ​ഗത്തിന് മികച്ചൊരു കഥ കണ്ടെത്താനായിരുന്നു ടാസ്ക്.
  • പുതിയ രണ്ട് മത്സരാർഥികളെയും കൂടി ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിച്ചിട്ടുണ്ട്
  • സൂര്യ മേനോനെയാണ് അടുത്ത ആഴ്ചത്തേക്ക് ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റാനായി തെരഞ്ഞെടുത്തിരിക്കുന്നത്.
Bigg Boss Malayalam Season 3 മത്സരാർഥികൾക്ക് Drishyam 2 കാണാൻ അവസരമരുക്കി Mohanlal

Chennai : മലയാളത്തിൽ ജനപ്രിയമായി കൊണ്ടിരുക്കുന്ന റിയൽ ലൈഫ് റിയാലിറ്റ് ഷോ ആയ Bigg Boss Malayalam Season 3 ലെ മത്സരാഥികൾക്ക് മലയാളത്തിൽ സൂപ്പർ ഹിറ്റായ Drishyam 2 കാണാൻ അവസരമൊരുക്കി Mohanlal ലും മത്സരത്തിന്റെ സംഘാടകരും. ഷോയിലെ ഒരു ടാസ്കുമായി ബന്ധപ്പെടുത്തിയാണ് മത്സരാർഥികൾക്ക് ദൃശ്യം 2 കാണാൻ അവസരം ലഭിച്ചത്.

ബി​ഗ് ബോസ് സീസൺ 3 തുടങ്ങിയതിന് ശേഷം ആദ്യ ആഴ്ചയിലെ സ്പെഷ്യൽ ടാസ്ക്കിലൂടെയാണ് മത്സാരാർഥികൾ ദൃശ്യം 2 കാണാൻ അവസരം ലഭിച്ചത്. നേരത്തെ ദൃശ്യം 2 ന്റെ ട്രെയലർ കാണിച്ചതിന് ശേഷം നാല് ടീമായി തിരിഞ്ഞ് ദൃശ്യത്തിന് രണ്ടാം ഭാ​ഗത്തിന് മികച്ചൊരു കഥ കണ്ടെത്താനായിരുന്നു ടാസ്ക്. ശേഷം ആഴ്ചവസാനത്തെ എപിസോഡിൽ മോഹൻലാൽ എത്തി വിലയിരുത്തിയതിന് ശേഷം വിജയികളെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചുരുന്നത്. 

ALSO READ : Bigg Boss Malayalam 3: അങ്ങിനെ സസ്പെൻസിന് വിരാമം ഇവരാണ് ആ ബി​ഗ്ബോസ് 3 താരങ്ങൾ

തുടർന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ ദൃശ്യത്തിലെ ജോർജുകുട്ടിയായി വേഷമിട്ട് ഒരോ ടീമിന്റെ കഥ കേട്ടു. ശേഷം ഭാ​ഗ്യലക്ഷ്മി നേതൃത്വം നൽകിയ ടീമിന്റെ കഥ മികച്ചതായി വിധി എഴുതുകയും ചെയ്തു. ഈ ടാസ്കിന് ലഭിച്ച സമ്മാനമാണ് ദൃശ്യം 2 കാണാനുള്ള അവസരം. ദൃശ്യം 2 കാണുന്നതിനായി Amazon fire TV Stick എത്തിച്ച് നൽകുകയും ചെയ്തു. എന്നാൽ ദൃശ്യം 2 കാണുന്നതിനായി അവസരം ഒരുക്കാൻ മോഹൻലാലിനോട് ചോദിക്കാനിരിക്കുകയായിരുന്നയെന്ന് കഴിഞ്ഞ ആഴ്ചത്തെ ക്യാപ്റ്റൻ ഭാ​ഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ALSO READ: Bigg Boss Malayalam Season 3 : "എന്തിനാ ഇങ്ങനെ തെറി വിളിക്കുന്നത്?" Bhagyalakshmi യുടെ Video ഏറ്റെടുത്ത് ട്രോളന്മാർ

അതേസമയം പുതിയ രണ്ട് മത്സരാർഥികളെയും കൂടി ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശിനിയും സിനിമ ടിക് ടോക് താരമായ മിഷേലും, കൂടാതെ ടിവി അവതാരകനും നർത്തകനും നടനുമായ ഫിറോസും ഭാര്യ സജനയുമാണ് മറ്റൊരു മത്സരാർഥി. ഫിറോസും ഭാര്യയും മത്സരാർഥിയായിട്ടണ് മത്സരിക്കുന്നത്. സൂര്യ മേനോനെയാണ് അടുത്ത ആഴ്ചത്തേക്ക് ബിഗ് ബോസ് ഹൗസിന്റെ ക്യാപ്റ്റാനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News