മമ്മൂട്ടിക്ക് പിന്നാലെ മകൻ ദുൽഖർ സൽമാനും കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരിയ പനി മാത്രമാണ് തനിക്കുള്ളതെന്നും ഐസൊലേഷനിലാണെന്നും ദുൽഖർ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞാൻ കോവിഡ് പോസിറ്റീവായി. വീട്ടിൽ ഐസൊലേഷനിലാണ് ഞാനിപ്പോൾ. ചെറിയ പനിയുണ്ടെന്നത് ഒഴിച്ചാൽ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഷൂട്ടിനിടെ ഞാനുമായി സമ്പർക്കം വന്നവരെല്ലാം സ്വയം ഐസൊലേറ്റ് ചെയ്യണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് ടെസ്റ്റ് നടത്തണം. 


Also Read: Mammootty Covid Positive | മമ്മൂട്ടിക്ക് കോവിഡ്, സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തിവച്ചു


മഹാമാരി അവസാനിച്ചിട്ടില്ല, അതുകൊണ്ട് തന്നെ നമ്മൾ ജാ​ഗ്രതയോടെയിരിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സുരക്ഷിതരായിരിക്കാനും ശ്രമിക്കുക - ദുൽഖർ കുറിച്ചു.


Also Read: Suresh Gopi | ചെറിയ പനി മാത്രം, സുരേഷ് ​ഗോപി കോവിഡ് പോസിറ്റീവ്


കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരിയ പനി മാത്രമായിരുന്നു താരത്തിനും ഉണ്ടായിരുന്നത്. മമ്മൂട്ടി പൂർണ ആരോ​ഗ്യവാനാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. നടി അന്ന ബെന്നിനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടിൽ ക്വാറന്റൈനിലാണ് താരം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.