Suresh Gopi | ചെറിയ പനി മാത്രം, സുരേഷ് ​ഗോപി കോവിഡ് പോസിറ്റീവ്

നേരിയ പനി മാത്രമാണ് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 02:24 PM IST
  • മുൻകരുതലുകൾ സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായെന്ന് സുരേഷ് ​ഗോപി
  • സാമൂഹിക അകലം അടക്കമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം.
  • ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും സുരേഷ് ഗോപി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
Suresh Gopi  | ചെറിയ പനി മാത്രം, സുരേഷ് ​ഗോപി കോവിഡ് പോസിറ്റീവ്

നടൻ സുരേഷ് ​ഗോപിക്ക് (Suresh Gopi) കോവിഡ് 19 സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ചതിനെ തുടർന്ന് താൻ ക്വാറന്റൈനിൽ പ്രവേശിച്ചുവെന്ന് സുരേഷ് ​ഗോപി അറിയിച്ചു. നേരിയ പനി മാത്രമാണ് ഉള്ളത്. മറ്റ് ആരോഗ്യപ്രശ്‍നമൊന്നും ഇല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

"മുൻകരുതലുകൾ സ്വീകരിച്ചിട്ടും കോവിഡ് പോസിറ്റീവായി. ഞാൻ ക്വാറന്റൈനിലാണ്. നേരിയ പനി ഒഴികെ പൂർണ്ണമായും ആരോഗ്യവാനാണ്, സുഖമായിരിക്കുന്നു. സാമൂഹിക അകലം അടക്കമുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നുനിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും" സുരേഷ് ഗോപി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

 

Also Read: Covid | സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം; മുന്നറിയിപ്പുകൾ അവ​ഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോ​ഗ്യമന്ത്രി

കഴിഞ്ഞ ദിവസം സിബിഐ അഞ്ചാം ഭാ​ഗത്തിന്റെ ചിത്രീകരണത്തിനിടെ നടൻ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചെറിയ പനി മാത്രമാണ് മമ്മൂട്ടിക്കും കോവിഡ് ലക്ഷണമായി ഉണ്ടായിരുന്നത്. മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ തനിക്കില്ലെന്നും മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News