ബെംഗളൂരു: പാൻ ഇന്ത്യ വമ്പൻ ഹിറ്റ് ചിത്രം കെജിഎഫ് സിനിമയുടെ രണ്ടാം ഭാഗം കെജിഎഫ് ചാപ്റ്റർ 2ന്റെ ട്രെയിലിർ പുറത്ത് വിട്ടു. ആവേശകരമായ ദൃശ്യങ്ങൾ കോർത്തിണക്കിയ ചിത്രത്തിന്റെ ട്രെയിലറിൽ റോക്കിങ് സ്റ്റാർ യാഷും ബോളിവുഡ് താരം സഞ്ജു ദത്തും തുടങ്ങിയ നിരവധി താരങ്ങൾ അണിനിരക്കുന്നു. ചിത്രം ഏപ്രിൽ 14ന് തിയറ്ററുകളിലെത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

സാൻഡൽവുഡ് ചിത്രമായ കെജിഎഫ് 2 കന്നഡയ്ക്ക് പുറമെ മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ റിലീസാകും. പ്രശാന്ത് നീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


ALSO READ : Vaashi Second Look : വക്കീലന്മാരായി തിളങ്ങാൻ ടോവിനോയും കീർത്തി സുരേഷും; വാശിയുടെ സെക്കന്റ് ലുക്ക് പുറത്ത് വിട്ടു



2021 ജൂലൈ 16 ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കെജിഫ് ചാപ്റ്റർ 2 എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെയ്ക്കുകയായിരിക്കുന്നു. കോവിഡ് രോഗബാധയെ തുടർന്ന് നിരവധി തവണയാണ് ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചത്.


യാഷിനെയും സഞ്ജയ് ദത്തിനെ കൂടാതെ രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ തുടങ്ങിയവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ALSO READ : SS Rajamouli on RRR Movie: 'നിലയ്ക്കാത്ത കയ്യടികൾക്ക് നന്ദി': ആർആർആറിന്റെ വിജയത്തിൽ പ്രതികരണവുമായി രാജമൗലി


1980കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് കെജിഎഫ് ഒരുങ്ങുന്നത്. 2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ബോക്സ് ഓഫീസില്‍ വലിയ ഹിറ്റ് തന്നെയായിരുന്നു. രണ്ടാം ഭാഗത്തിന്റെ മലയാളം ഡിസ്ട്രിബ്യുഷൻ ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജിന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.