Vaashi Second Look : വക്കീലന്മാരായി തിളങ്ങാൻ ടോവിനോയും കീർത്തി സുരേഷും; വാശിയുടെ സെക്കന്റ് ലുക്ക് പുറത്ത് വിട്ടു

Vaashi Second Look : ഒരു കൊടുങ്കാറ്റിന് മുമ്പുള്ള ചിരി എന്ന അടിക്കുറുപ്പോടെയാണ് ചിത്രത്തിൻറെ സെക്കന്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് പങ്ക് വെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 27, 2022, 06:41 PM IST
  • ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ ഇരുവരും വളരെ ഗൗരവ ഭാവത്തിൽ ആയിരുന്നെങ്കിൽ, പുതിയ പോസ്റ്ററിൽ ഒരു ചെറു ചിരിയോടെ റൊമാന്റിക്കായി ഇരിക്കുകയാണ്.
  • ഒരു കൊടുങ്കാറ്റിന് മുമ്പുള്ള ചിരി എന്ന അടിക്കുറുപ്പോടെയാണ് ചിത്രത്തിൻറെ സെക്കന്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് പങ്ക് വെച്ചിരിക്കുന്നത്.
  • ടോവിനോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പങ്ക് വെച്ചത്.
  • ഇതൊരു കുടുംബ ചിത്രമാണെന്നും ടോവിനോ പറഞ്ഞിട്ടുണ്ട്.
 Vaashi Second Look : വക്കീലന്മാരായി തിളങ്ങാൻ ടോവിനോയും കീർത്തി സുരേഷും; വാശിയുടെ സെക്കന്റ് ലുക്ക് പുറത്ത് വിട്ടു

Kochi : ടോവിനോ തോമസും, കീർത്തി സുരേഷും വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം വാശിയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ ഇരുവരും വളരെ ഗൗരവ ഭാവത്തിൽ ആയിരുന്നെങ്കിൽ, പുതിയ പോസ്റ്ററിൽ ഒരു ചെറു ചിരിയോടെ റൊമാന്റിക്കായി ഇരിക്കുകയാണ്. ഒരു കൊടുങ്കാറ്റിന് മുമ്പുള്ള ചിരി എന്ന അടിക്കുറുപ്പോടെയാണ് ചിത്രത്തിൻറെ സെക്കന്റ് ലുക്ക് പോസ്റ്റർ ടോവിനോ തോമസ് പങ്ക് വെച്ചിരിക്കുന്നത്. ടോവിനോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പങ്ക് വെച്ചത്.

ഇതൊരു കുടുംബ ചിത്രമാണെന്നും ടോവിനോ പറഞ്ഞിട്ടുണ്ട്.  അഡ്വക്കേറ്റ് എബിൻ, അഡ്വക്കേറ്റ് മേധാവി എന്നീ കഥാപാത്രങ്ങളായി ആണ് ചിത്രത്തിൽ ടോവിനോ തോമസും കീർത്തി സുരേഷും എത്തുന്നത്.   നടൻ എന്ന നിലയിൽ ഏവർക്കും അറിയാവുന്ന നവാഗത സംവിധായകൻ വിഷ്ണു ജി രാഘവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നതും വിഷ്ണു തന്നെയാണ്.  

ALSO READ: Aviyal Movie : നിതുല കൃഷ്ണനായി ആത്മീയ; അവിയലിന്റെ ക്യാരക്ടർ പോസ്റ്ററെത്തി

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലെ മുൻനിര ബാനറായ രേവതി കലാമന്ദിര്‍ സിനിമ നിർമ്മാണത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാശിക്കുണ്ട്. രേവതി കലാമന്ദിറിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ജി സുരേഷ് കുമാറാണ്. സഹനിർമ്മാതാക്കളായി മേനക സുരേഷും, രേവതി സുരേഷും ഒപ്പമുണ്ട്. ചിത്രത്തിൻറെ ചിത്രസംയോജനം നിർവഹിക്കുന്നത് മഹേഷ് നാരായണനാണ്.

 ചിത്രം വളരെ പ്രസക്തമായ ചില കാര്യങ്ങളാണ് പറയുന്നതെന്നും അത് ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്നും ടോവിനോ മുമ്പ് പറഞ്ഞിരുന്നു. കീര്‍ത്തി സുരേഷ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് വാശി. മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തിരുന്നുവെങ്കിലും അത് മുഴുനീള കഥാപാത്രമായിരുന്നില്ല.വിനായക് ശശികുമാര്‍ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിര്‍വഹിക്കുന്നത്. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News