സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചു. ധൂമം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഹോംബാലെ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്ത് വിട്ടത്. ലൂസിയ, യു-ടേണ്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പവന്‍ കുമാറാണ് ധൂമത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ഒക്ടോബര്‍ ഒമ്പതിന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളില്‍ റിലീസ് ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ പ്രഖ്യാപിച്ച ടൈസണ്‍ എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ ഹോംബാലെ ഫിലിംസിന്റെ രണ്ടാമത്തെ ചിത്രമായിരിക്കും ധൂമം. പ്രമുഖ താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും അണിനിരത്തിയുള്ള ബിഗ് ബജറ്റ് ചിത്രമായിരിക്കും ധൂമം എന്ന് അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. ഇക്കാര്യങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. പുതിയ പ്രമേയം അവതരിപ്പിക്കുന്ന ധൂമത്തില്‍ മാസ് റോളിലാകും ഫഹദ് എത്തുകയെന്ന് നിര്‍മാതാവ് വിജയ് കിരഗണ്ടൂര്‍ അറിയിച്ചു. രണ്ട് പ്രമുഖ താരങ്ങളുടെ സമാഗമം ബിഗ് സ്‌ക്രീനില്‍ മായാജാലം തീര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. 



Also Read: Allu Arjun: ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സുവർണക്ഷേത്രം സന്ദർശിച്ച് അല്ലു അർജുൻ, വെെറലായി ചിത്രങ്ങൾ


 


പ്രമുഖ ഛായാഗ്രാഹകന്‍ പ്രീത ജയരാമന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പൂര്‍ണചന്ദ്ര തേജസ്വിയാണ്. 2023 പകുതിയോടെ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.