Covid Crisis: കന്നഡ സിനിമ മേഖലയിലെ തൊഴിലാളികൾക്ക് സഹായമെത്തിച്ച് കെജിഎഫ് താരം
കന്നഡ സിനിമ മേഖലയിൽ ഒരു കൈത്താങ്ങുമായി കെജിഎഫ് താരം യഷ് രംഗത്തെത്തിയത്.
കൊവിഡ് മഹാമാരിക്കിടയിൽ ചലച്ചിത്ര ലോകം വല്ലാത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. അതിനിടയിലാണ് കന്നഡ സിനിമ മേഖലയിൽ ഒരു കൈത്താങ്ങുമായി കെജിഎഫ് താരം യഷ് രംഗത്തെത്തിയത്. ഒന്നും രണ്ടുമല്ല ഒന്നരക്കോടിയാണ് ഇതിനായി താരം ചിലവഴിക്കുന്നത്.
കന്നഡ സിനിമാ മേഖലയിലെ (Sandalwood) 21 വിഭാഗങ്ങളിലുള്ള 3000 ത്തോളം പേർക്കാണ് 5000 രൂപ വീതം താരം ചെലവഴിച്ചത്. ഈ എല്ലാവരുടെയും ബാങ്ക് അക്കൌണ്ടുകളിലേക്ക് പണം എത്തിക്കുകയായിരുന്നു താരം ചെയ്തത്. ഈ സഹായം പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നും ഇതിനെ പ്രതീക്ഷയുടെ കിരണമായി കാണണമെന്നും അദ്ദേഹം ഔദ്യോഗിക പ്രസ്താവനയിൽ പങ്കുവെച്ചിട്ടുണ്ട്.
കെജിഎഫ് (KGF2) ഈ വർഷം തന്നെ റിലീസ് ചെയ്യാനാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ തീരുമാനം. കൊവിഡ് കേസുകളിൽ കുറവുകൾ രേഖപ്പെടുത്തുന്നത് കാരണം വരുന്ന രണ്ടുമാസത്തിനുള്ളിൽ തീയറ്ററുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...