ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ എത്തുന്നു

ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ തെലുങ്ക് സിമാലോകത്തെയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.    

Ajitha Kumari | Updated: Feb 16, 2020, 08:34 AM IST
ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ എത്തുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താന്‍ ഒരുങ്ങി രവീണ ടണ്ടന്‍...

ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രവീണ തെലുങ്ക് സിമാലോകത്തെയ്ക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.  

ശക്തമായ കഥാപാത്രത്തെയാണ്‌ രവീണ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് വാര്‍ത്ത.  ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്.  കഥാപാത്രത്തിന്‍റെ പേര് രാമിക സെന്‍ എന്നാണ്.

കെജിഎഫിന്‍റെ കഥ തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും അതിമനോഹരമായി പ്രശാന്ത്‌ തനിക്ക് കഥ വിവരിച്ചു തന്നുവെന്നും.  ആദ്യഭാഗം കാണാതെയാണ് രണ്ടാം ഭാഗത്തിന്‍റെ 

കഥ കേട്ടതെന്നും  രവീണ അഭിപ്രായപ്പെട്ടു.

സഞ്ജയ് ദത്ത് ഈ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്‌. ചിത്രത്തിന്‍റെ ആദ്യഭാഗത്ത് കൊടും വില്ലനായി മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന 

സഞ്ജയ് ദത്ത് ചിത്രത്തിലെ അധീര എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.