കൊച്ചി :  2010ൽ ഇറങ്ങിയ പോക്കിരിരാജ എന്ന് മമ്മൂട്ടി ചിത്രത്തിന് ശേഷം വീണ്ടും പൃഥ്വിരാജും ഹിറ്റ്മേക്കർ വൈശാഖും ഒന്നിക്കുന്നു. ഖലീഫ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഫസ്റ്റ് ലുക്കും ചിത്രത്തിന്റെ പ്രഖ്യാപനവും ഒരുമിച്ചാണ് നടത്തിയരിക്കുന്നത്. പൃഥ്വിരാജിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ഖലീഫയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.  പോക്കിരിരാജയിൽ മമ്മൂട്ടിയുടെ അനിയൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അറബിയിൽ ഭരണാധികാരിയെന്നാണ് ഖലീഫ എന്ന വാക്കിന്റെ അർഥം. "പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും" എന്ന തലക്കെട്ടോടെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാൻവാസിൽ ചിത്രം ഒരുങ്ങുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസിന്റെയും യൂഡിലീ ഫിലിമിന്റെയും ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സുരജ് കുമാറും സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 


ALSO READ : Happy Birthday Prithviraj: എമ്പുരാൻ മുതൽ പാൻ ഇന്ത്യ ചിത്രം സലാർ വരെ; പ്രേക്ഷകർ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രങ്ങൾ



വൈശാഖ് ചിത്രങ്ങളിലെ പതിവ് അണിയറ പ്രവർത്തകരല്ല ഖലീഫയിൽ അണിനിരക്കുന്നത്. സത്യൻ സൂര്യനാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജേക്ക്സ് ബിജോയിയാണ് ഖലീഫയ്ക്ക് സംഗീതം നൽകുക. ഷമീർ മുഹമ്മദാണ് എഡിറ്റർ, ഷാജു നടുവയലാണ് ആർട്ട് ഡയറക്ടർ. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരുടെ അഭിനേതാക്കളുടെ പേരുകൾ പുറത്ത് വിട്ടില്ല. ചിത്രം 2023ൽ തീയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.


12 വർഷങ്ങൾക്ക് ശേഷമാണ് പൃഥ്വിയും വൈശാഖും ഒരുമിക്കുന്നത്. പോക്കിരി രാജയ്ക്ക് ശേഷം 2012ൽ ഇറങ്ങിയ വൈശാഖിന്റെ മല്ലു സിങ് എന്ന സിനിമയിൽ പൃഥ്വിരാജിനെയായിരുന്നു ആദ്യ കാസ്റ്റ് ചെയ്തത്. എന്നാൽ മറ്റ് കാരണങ്ങളായ പൃഥ്വിരാജ് വൈശാഖ് ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് മല്ലു സിങ് ഉണ്ണി മുകുന്ദനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് ഒരുക്കി, വൻ ഹിറ്റായി മാറുകയും ചെയ്തു. അതിന് ശേഷം 2019തിൽ പോക്കിരിരാജയുടെ രണ്ടാം ഭാഗമായി എടുത്ത മധുരരാജയിലും പൃഥ്വിരാജിനെ ഉൾപ്പെടുത്തിയിരുന്നില്ല. മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രത്തെ മുൻ നിർത്തി മറ്റൊരു കഥാപശ്ചാത്തലത്തിലായിരുന്നു വൈശാഖ് മധുരരാജ ഒരുക്കിയത്. 


എമ്പുരാൻ മുതൽ പാൻ ഇന്ത്യ ചിത്രം സലാർ വരൊണ് പൃഥ്വിരാജിന്റേതായി ആരാധകർ കാത്തിരിക്കുന്നത്. മോഹൻലാലിനെ വെച്ച് പൃഥ്വി സംവിധാനം ചെയ്യുന്ന എമ്പുരാൻ, ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ബെസ്ലി ചിത്രം ആടുജീവിതം, ഷാജി കൈലാസ് ചിത്രം കാപ്പ, അൽഫോൺസ് പുത്രന്റെ ഗോൾഡ്, പാൻ ഇന്ത്യൻ ചിത്രം സലാർ, ചരിത്ര സിനിമ കാളിയൻ എന്നിവയാണ് പൃഥ്വിരാജിന്റേതായി ആരാധകർ കാത്തിരിക്കുന്നത്. അതിലേക്കാണ് വൈശാഖ് ചിത്രം ഖലീഫും ചേർക്കപ്പെടുന്നത്.


ALSO READ : വയസ്സ് പുറത്തറിയിക്കാതെ പിറന്നാൾ ആഘോഷിക്കുന്ന പൃഥിരാജ്; ലിസ്റ്റിൻറെ ആശംസ വൈറൽ


മോഹൻലാൽ ചിത്രം മോൺസ്റ്ററാണ് അടുത്തതായി വൈശാഖിന്റെ തിയറ്ററിൽ എത്തുന്ന ചിത്രം. ഒക്ടോബർ 21ന് മോഹൻലാൽ ചിത്രം റിലീസാകും. പഞ്ചാബി വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിൽ ആദ്യമായി 100 കോടി ക്ലബിൽ ഇടം നേടിയ പുലിമുരുകന് ശേഷം മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ  തന്നെയാണ്.


മോൺസ്റ്ററിന് പിന്നാലെ മറ്റൊരു ആക്ഷൻ ചിത്രവും പൂർത്തിയാക്കിയതിന് ശേഷമാകും വൈശാഖ ഖലീഫയ്ക്ക് തുടക്കമിടുക. ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തിന് ഹോങ്കോങ്-യുഎസ് മാർഷ്യൽ ആർട്സ് താരമായ ബ്രൂസ് ലീയുടെ പേരാണ് നൽകിയിരിക്കുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ബ്രൂസ് ലീ നിർമിക്കുന്നത്. ബിഗ് ബോസ് ഫെയിം ഡോ. റോബിൻ രാധാകൃഷ്ണനും വൈശാഖ് ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.