വയസ്സ് പുറത്തറിയിക്കാതെ പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജ്; ലിസ്റ്റിൻറെ ആശംസ വൈറൽ

പ്രേക്ഷകരും സുഹൃത്തുക്കളും മത്സരിച്ച് ആശംസകൾ പോസ്റ്റ് ചെയ്യുന്നതിനിടയിൽ പാർട്ണറും സുഹൃത്തും കൂടിയായ ലിസ്റ്റിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടിയ ഒന്ന്

Written by - Zee Malayalam News Desk | Last Updated : Oct 16, 2022, 12:11 PM IST
  • താരത്തിന് ഇന്ന് 39 വയസ്സ് പൂർത്തിയാവുകയാണ്
  • ചേട്ടനേക്കാൾ രണ്ട് വയസ്സ് കൂടുതൽ ആണെന്നാ പറഞ്ഞെ എന്നായിരുന്നു ഒരാളുടെ കമൻറ്
  • അധികം താമസിക്കാതെ ലിസ്റ്റിൻറെ പോസ്റ്റ് വൈറലായി
വയസ്സ് പുറത്തറിയിക്കാതെ പിറന്നാൾ ആഘോഷിക്കുന്ന പൃഥ്വിരാജ്; ലിസ്റ്റിൻറെ ആശംസ വൈറൽ

മലയാളത്തിൻറെ യങ്ങ് സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാളാണ്.  ദക്ഷിണേന്ത്യൻ സിനിമയിൽ മുൻ നിര താരങ്ങളുടെ പട്ടികയിലേക്ക് പൃഥിരാജ് എന്ന പേര് എഴുതി ചേർക്കപ്പെട്ടിട്ട് ഇന്നേക്ക് 20 വർഷമെന്നായന്ന് പറഞ്ഞാൽ അത്രയുള്ളോ എന്ന് ചോദിക്കുന്നവരാണ് ഫാൻസ്. തൻറെ കഴിവും പ്രയത്നവും കൊണ്ട് മാത്രം ഉയർന്നു വന്ന ഒരു നടന് കിട്ടാവുന്നതിൽ ഏറ്റവും നല്ല  പ്ലാറ്റ്ഫോമായി മലയാള സിനിമയെ അദ്ദേഹം മാറ്റി.

താരത്തിന് ഇന്ന് 39 വയസ്സ് പൂർത്തിയാവുകയാണ്. പ്രേക്ഷകരും സുഹൃത്തുക്കളും മത്സരിച്ച് ആശംസകൾ പോസ്റ്റ് ചെയ്യുന്നതിനിടയിൽ പാർട്ണറും സുഹൃത്തും കൂടിയായ ലിസ്റ്റിൻറെ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടിയ ഒന്ന്. 

ആഹാ....എന്തൊരു ചിരി
ഇത്രേം ചിരി വേണമായിരുന്നോ
വയസ്സ് പുറത്തറിയിക്കാതെ Birthday ആഘോഷിക്കുന്ന പ്രിത്വിരാജിന്... രാജുവിന് എന്റെയും എന്‍റെ കുടുംബത്തിന്റെയും പേരിലുള്ള ഒരായിരം ജന്മദിനാശംസകൾ  നേരുന്നു 
Happy Birthday Raju
Enjoy.. Chill..
GOD BLESS 

 

എന്നായിരുന്നു ലിസ്റ്റിൻറെ ഫേസ്ബുക്ക് പോസ്റ്റ്. ലാലേട്ടൻ ആൻ്റണി ചേട്ടനെയാണ് ചേർത്ത് നിർത്തിയിരിക്കുന്നത്, പ്രിഥ്വി ലിസ്റ്റിനെയും... തിരിച്ചല്ല.... കൂടെ കൂട്ടാൻ ഇതുപോലൊരു ഉറ്റ സുഹൃത്തിനെ കിട്ടാൻ പാടാണ് എന്നത് സത്യമാണ് എന്നായിരുന്നു പോസ്റ്റിന് ഒരാളുടെ കമൻറ്. ചേട്ടനേക്കാൾ രണ്ട് വയസ്സ് കൂടുതൽ ആണെന്നാ പറഞ്ഞെ എന്നായിരുന്നു മറ്റൊരാളുടെ കമൻറ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News