പ്രേക്ഷകർ ഏരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ദുൽഖർ സൽമാൻ നായകനാകുന്ന കിം​ഗ് ഓഫ് കൊത്ത. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. ദി കിം​ഗ് ഈസ് കമിം​ഗ് സൂൺ എന്ന ക്യാപ്ഷനോടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്. റിലീസ് തിയതി അറിയിച്ചിട്ടില്ല. ചിത്രം ഓണം റിലീസായി തിയേറ്ററുകളിൽ എത്തും എന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്തിടെ കിം​ഗ് ഓഫ് കൊത്തയുടെ ക്ലൈമാക്സ് വീണ്ടും ചിത്രീകരിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ പൂർണ്ണ തൃപ്തി ലഭിക്കാത്തതിനാൽ ആണ് റീ ഷൂട്ട് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. സിനിമാ പ്രാന്തൻ എന്ന സോഷ്യൽ മീഡിയ പേജിലാണ് ഇക്കാര്യം പങ്കുവെച്ചത്. 



ദുൽഖർ ഏറെ നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ ചിത്രത്തിൽ എത്തുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രത്തിന്റെ സംവിധായകൻ. അഭിലാഷ് സ്വതന്ത്ര സംവിധായകനായി ആദ്യമായി ഒരുക്കുന്ന ചിത്രമാണ് കിം​ഗ് ഓഫ് കൊത്ത. ദുൽഖറിന്റെ വേഫെറർ ഫിലിംസും ബോളിവുഡ് ചലച്ചിത്ര നിർമാണ കമ്പനിയായ സീ സ്റ്റുഡിയോസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമാണ സംരംഭമാണ് കിം​ഗ് ഓഫ് കൊത്ത. 


Also Read: Leo Movie: രാത്രിയിൽ ഫസ്റ്റ് ലുക്ക്, പിന്നെ ഫസ്റ്റ് സിം​ഗിളും; വിജയ് ആരാധകർക്ക് ഡബിൾ ട്രീറ്റുമായി ലോകേഷ്


ചിത്രം മികച്ച ഒരു തിയറ്റർ അനുഭവമാക്കി ഒരുക്കാൻ തങ്ങൾ ശ്രമിക്കുന്നതെന്ന് സിനിമയുടെ ഫസ്റ്റ് ലുക്ക് അവതരിപ്പിച്ചുകൊണ്ട് ദുൽഖർ പറഞ്ഞിരുന്നു. പാൻ ഇന്ത്യ തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി അവതരിപ്പിക്കും. അഭിലാഷ് എസ് ചന്ദ്രനാണ് രചന നിർവഹിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന്റെ തിരക്കഥാകൃത്താണ് അഭിലാഷ്. ആക്ഷൻ ത്രില്ലറാണ് കിം​ഗ് ഓഫ് കൊത്ത. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിൽ ഗോകുൽ സുരേഷും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാസ് ഗ്യാങ്‍സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്‍ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.


കിം​ഗ് ഓഫ് കൊത്തയ്ക്ക് ശേഷം ടിനു പാപ്പച്ചൻ ചിത്രത്തിലാണ് ദുൽഖർ സൽമാൻ അഭിനയിക്കുക. ഇരുവരും ആദ്യമായി ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ പോകുകയാണ്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.